എന്‍കെ പ്രേമചന്ദ്രനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് എന്‍കെ പ്രേമചന്ദ്രന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൊല്ലത്തെ സുനാമി ബാധിച്ച പ്രദേശങ്ങളില്‍ കടല്‍ ഭിത്തി കെട്ടുന്നതിനുള്ള കരാര്‍ മാറ്റി നല്‍കി എന്ന പരാതിയില്‍ ആണ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ 4.9 കോടി രൂപയ്‌ക്ക് കരാര്‍ നല്‍കിയ ശേഷം അന്നത്തെ ജലവിഭവ മന്ത്രിയായിരുന്ന എന്‍കെ പ്രേമചന്ദ്രന്‍ ഈ കരാര്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കി എന്നാണ് അദ്ദേഹത്തിനെതിരെ ലഭിച്ചിരിക്കുന്ന പരാതി.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായ കെ ജയകുമാര്‍ അന്ന് ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്നു.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡിജി എസ് മോഹന്‍ ദാസ് ആണ് മുന്‍ മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്.












Click it and Unblock the Notifications