Get Updates
Get notified of breaking news, exclusive insights, and must-see stories!

നടരാജനെതിരെ വിജിലന്‍സ്‌ അന്വേഷണം

തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്‍ അംഗം കെ നടരാജന്‌ എതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തും. മന്ത്രിസഭായോഗത്തിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. പ്രതിപക്ഷ നേതാവി വിഎസ്‌ അച്യുതാനന്ദന്റെ ബന്ധുവിന്‌ ഭൂമി ദാനം ചെയ്‌ത കേസില്‍ നിന്നും വിഎസിനെ ഒഴിവാക്കാന്‍ നടരാജന്‍ ഇടപ്പെട്ടു എന്ന്‌ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ അന്വേഷണം.

എഡിജിപി ആര്‍ ശ്രീലേഖയെ ആണ്‌ അന്വേഷണ ചുമതല ഏല്‍പിച്ചിരിക്കുന്നത്‌. വിഎസ്‌ തന്റെ ബന്ധുവിന്‌ കാസര്‍കോഡ്‌ നിയമവിധേയമല്ലാതെ ഭൂമി അനുവദിച്ചു എന്നതാണ്‌ വിഎസിന്‌ എതിരെയുള്ള കേസ്‌.

ഈ കേസില്‍ നിന്നും വിഎസിനെ ഒഴിവാക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ കൊണ്ട്‌ വിവരാവകാശ കമ്മീഷന്‍ അംഗം നടരാജന്‍ ഡിവൈഎസ്‌പി വിജി കുഞ്ഞന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ്‌ പുതിയ പരാതി. നടരാജനും കുഞ്ഞനുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

തനിക്ക്‌ മേല്‍ നടരാജന്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന്‌ കാണിച്ച്‌ കുഞ്ഞന്‍ നല്‍കിയ പരാതിയില്‌ നടരാജനെ കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണവും നടക്കുന്നുണ്ട്‌.

കുഞ്ഞനുമായി നടരാജന്‍ വിഎസിനു വേണ്ടി നടത്തി എന്ന്‌ ആരോപിക്കപ്പെടുന്ന ഫോണ്‍ സന്ദേശം വിജിലന്‍സ്‌ ബിഎസ്‌എന്‍എല്ലില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്‌. നടരാജന്‌ എതിരെയുള്ള കുഞ്ഞന്റെ ആരോപണം യഥാര്‍ത്ഥം ആണ്‌ എന്ന്‌ തെളിഞ്ഞാല്‍ നടരാജനുമേല്‍ നടപടി എടുക്കാന്‍ വിജിലന്‍സ്‌ സര്‍ക്കാറിനോട്‌ ആവശ്യപ്പെടും.

ആരുടെയും നിര്‍ദ്ദേശ പ്രകാരം അല്ല താന്‍ ഇങ്ങനെ ഒരു ആവശ്യം പറയുന്നത്‌ എന്നും തങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ പുറത്താണ്‌ ഇത്തരത്തിലുള്ള ആവശ്യം എന്നും നടരാജന്‍ വ്യക്തമാക്കിയിരുന്നു.

യുഡിഎഫിന്റെയും മറ്റു ചിലരുടെയും ഗൂഢാലോചനയുടെ ഭാഗം ആണ്‌ നടരാജന്റെ ഫോണ്‍ സംഭാഷണം എന്നായിരുന്നു ഇക്കാര്യത്തെ കുറിച്ച്‌ വിഎസ്‌ അച്യുതാനന്ദന്റെ പ്രതികരണം. തനിക്ക്‌ ആരുടെയും സഹായം ആവശ്യം ഇല്ല എന്നും മികച്ച അഭിഭാഷകരാണ്‌ തനിക്ക്‌ വേണ്ടി ഹാജരാകുന്നത്‌ എന്നും വിഎസ്‌ വിശദാകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+