Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യയുടെ അനാസ്ഥ തുടര്‍ക്കഥയാവുന്നു

Air India
നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യയും യാത്രക്കാരും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ശനിയാഴ്‌ച കോഴിക്കോട്‌, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കേണ്ട 4 വിമാനങ്ങളാണ്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്‌. മോശം കാലാവസ്ഥയാണ്‌ ഇതിനി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വിമാനത്താവളം മാറ്റി ഇറക്കുക വഴി യാത്രക്കാരുടെ അസൗകര്യത്തിന്‌ പരിഹാരം കാണുകയോ, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുന്നതിന്‌ പകരം അധികൃതര്‍ കൈമലര്‍ത്തിയതാണ്‌ യാത്രക്കാരെ പ്രകോപിതരാക്കിയത്‌.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ 2 വിമാനങ്ങളും, എയര്‍ ഇന്ത്യയുടെ 2 വിമാനങ്ങളും ആണ്‌ ശനിയാഴ്‌ച കോഴിക്കോട്‌ ഇറക്കുന്നതിന്‌ പകരം കൊച്ചി, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കിയത്‌. ഇതില്‍ ഒരു വിമാനത്തിലെ യാത്രക്കാരെ കോഴിക്കോടെത്തിക്കാന്‍ 2 മണിക്കൂറോളം വൈകിയത്‌ യാത്രക്കാരെ ദുരിതത്തിലാക്കി.

ദുബയില്‍ നിന്നും കോഴിക്കോടേക്കുള്ള വിമാനം ആണ്‌ ആദ്യം കൊച്ചിയിലിറക്കിയത്‌. രാവിലെ 6.30നായിരുന്നു ഇത്‌. തുടര്‍ന്ന്‌ ജിദ്ദ - കോഴിക്കോട്‌ വിമാനം 6.40നും, ഷാര്‍ജ - കോഴിക്കോട്‌ വിമാനം 6.45നും കൊച്ചിയിലിറക്കി. ഇതില്‍ ദുബയില്‍ നിന്നും ഉള്ള യാത്രക്കാരെ രാവിലെ ഏഴു മണിക്ക്‌ ശേഷം മറ്റു രണ്ട്‌ വിമാനങ്ങളിലായി കോഴിക്കോടേക്ക്‌ വിട്ടു.

ഒന്‍പത്‌ മണിയോടെ കോഴിക്കോടേക്കുള്ള നാലാമത്തെ വിമാനവും കൊച്ചിയില്‍ യാത്ര അവസാനിപ്പിച്ചു. കൊച്ചിയിലിറക്കും മുമ്പ്‌ കോഴിക്കോട്‌ സ്‌റ്റോപ്പുള്ള ദോഹയില്‍ നിന്നും ഉള്ള വിമാനമാണ്‌ കോഴിക്കോട്‌ ഇറക്കാതെ നേരെ കൊച്ചിയില്‍ ഇറക്കിയത്‌. ഇത്‌ കോഴിക്കോടേക്കുള്ള യാത്രക്കാരെ പ്രശ്‌നത്തിലാക്കി.

ഇവരെ കോഴിക്കോടെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്ന അധികൃതരുടെ അനാസ്ഥയില്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കുകയും ബേയില്‍ ഇറങ്ങി നിന്ന്‌ പ്രതിഷേധിക്കുകയും ചെയ്‌തു. കുട്ടികള്‍ ഉള്‍പ്പെടെ 119 യാത്രക്കാരാണ്‌ ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. ഒടുവില്‍, 2 മണിക്കൂറുകള്‍ക്ക്‌ ശേഷം നേരത്തെ എത്തിയിരുന്ന ദുബയ്‌ - കോഴിക്കോട്‌ വിമാനത്തില്‍ ഇവരെ കോഴിക്കോടേക്ക്‌ വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+