കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലോത്സവം മലപ്പുറത്തേയ്ക്ക് മാറ്റി

  • By ഷിബു ടി ജോസഫ്‌
Google Oneindia Malayalam News

School Kalolsavam
വിവാദങ്ങള്‍ ഉയര്‍ത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവവേദി തിരൂരങ്ങാടിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറ്റി. കലോത്സവ വേദി, കുട്ടികളുടെ താമസം, ഗതാഗത സൗകര്യം എന്നിവ ഒരുക്കുന്നതിന് തിരൂരങ്ങാടിയെ അപേക്ഷിച്ച് മലപ്പുറത്തായിരിക്കും കൂടുതല്‍ സൗകര്യം എന്ന് ഉന്നതതല വിദ്യാഭ്യാസ ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

മൂന്നാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം മലപ്പുറത്തെത്തുന്നതെങ്കിലും ജില്ലാ ആസ്ഥാനത്ത് നടത്തുന്നത് ആദ്യമാണ്. കഴിഞ്ഞ രണ്ട് തവണയും തിരൂരിലാണ് നടത്തിയത്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ നാടായ തിരൂരങ്ങാടിയില്‍ കലോത്സവം നടത്താനാണ് നേരത്തേ തീരുമാനമുണ്ടായത്. മന്ത്രിയുടെ പ്രത്യേക താല്‍പര്യം പരിഗണിച്ചാണ് കലോത്സവ വേദി തിരൂരങ്ങാടിയില്‍ തന്നെ നിശ്ചയിച്ചത്. എന്നാല്‍ അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും ഇതിനെതിരെ രംഗത്തുവരികയും കലോത്സവവേദി വിവാദങ്ങളില്‍ മുങ്ങുകയും ചെയ്തു. തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം സ്ഥിതിഗതികള്‍ വിലയിരുത്തി സ്ഥലം നിശ്ചയിക്കാന്‍ തീരുമാനമായത്.

എന്നാല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തിരൂരങ്ങാടിയില്‍ പ്രയാസമായിരിക്കുമെന്ന് വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വേദി മലപ്പുറത്തേക്ക് മാറ്റിയത്. തിരൂരങ്ങാടിയില്‍ കലോത്സവം പരാജയമായാല്‍ വിദ്യാഭ്യാസ മന്ത്രിക്കൊപ്പം മുസ്‌ലിം ലീഗിന് തന്നെ ക്ഷീണമായിരിക്കുമെന്ന വിലയിരുത്തലും വേദി മാറ്റിയതിന് പിന്നിലുണ്ട്. ഓരോ വേദിയും തമ്മില്‍ കിലോമീറ്ററിലധികം ദൂരമാണ് തിരൂരങ്ങാടിയിലുണ്ടാവുക. മലപ്പുറത്ത് ട്രെയിന്‍ ഗതാഗതത്തിന് ബുദ്ധിമുട്ടാണെങ്കിലും തിരൂരങ്ങാടിയെ അപേക്ഷിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും ബസ് യാത്രാസൗകര്യം ഇവിടേയ്ക്കുള്ളതിനാല്‍ യാത്ര പ്രശ്‌നമാകില്ലെന്നാണ് കരുതുന്നത്.

English summary
Education minister P K Abdu Rabb's move to host the latest edition of the state school arts festival at his home town in Tirurangadi failed. Dearth of facilities at Tirurangadi was the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X