എസ്എം കൃഷ്ണ രാജിവച്ചു

വിദേശകാര്യമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ അതൃപ്തിക്ക് പാത്രമായ കൃഷ്ണയ്ക്ക് പുന:സംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, കൃഷ്ണയെ നിയമസഭാ തിരഞ്ഞൈടുപ്പ് അടുത്ത കര്‍ണാടകയിലേയ്ക്ക് തന്നെ അയക്കാനാണ് കോണ്‍ഗ്രസ് ആലോചിയ്ക്കുന്നതായും വിവരമുണ്ട്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ അഴിമതിയാരോപണങ്ങളില്‍ കുടുങ്ങുകയും പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പ് ആസന്നമാവുകയും ചെയ്ത സാഹചര്യത്തിലാണ് കൃഷ്ണയെ തന്റെ സ്വന്തം തട്ടകത്തിലേയ്ക്ക് വീണ്ടും അയക്കുന്നത്.
1999 മുതല്‍ 2004 വരെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു കൃഷ്ണ. പിന്നീട് മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനായി. എന്നാല്‍, കുറച്ചുകാലം കൊണ്ടുതന്നെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് വീണ്ടും സജീവ രാഷ്ട്രീയത്തിലെത്തുകയും രാജ്യസഭാംഗമാവുകയും ചെയ്തു. 2009 മെയിലാണ് വിദേശകാര്യമന്ത്രിയായത്.
മൈസൂര്‍-ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഹൈവേ അഴിമതിയുമായി ബന്ധപ്പെട്ട് എസഎം കൃഷ്ണയ്‌ക്കെതിരെ ലോകായുക്ത കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
റോഡ് നിര്‍മാണത്തിന് വേണ്ടി കര്‍ഷക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്. കൃഷ്ണയ്ക്ക് പുറമെ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച്ഡി ദേവഗൗഡ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവുണ്ടായിരുന്നു.












Click it and Unblock the Notifications