തൃശൂരില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് നാലു മരണം

അഴീക്കോട് മുനയ്ക്കല്‍ ബീച്ചില്‍ തിങ്കളാഴ്ച രാത്രി എത്തിയ വിനോദസഞ്ചാര സംഘമാണ് ദുരന്തത്തില്‍പ്പെട്ടത്. എട്ടു പേരടങ്ങുന്ന സംഘം അര്‍ധരാത്രി മടങ്ങിപ്പോകുന്നതിനിടെ കാര്‍ അഴീക്കോട് ജെട്ടിയില്‍ പുഴയിലേക്കു പോകുകയായിരുന്നു. ഡ്രൈവര്‍ക്ക് ദിശ മാറിപ്പോയതാവാം അപകട കാരണമെന്നു സംശയിക്കുന്നു.
എട്ടു പേരാണ് കാറിലുണ്ടായിരുന്നതെന്നും നാലു പേര്‍ രക്ഷപെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. അമിതവേഗതയാണ് അപകടത്തിന് ആക്കം കൂട്ടിയതെന്ന് കരുതുന്നു. ആഴക്കൂടുതലുള്ള പുഴയിലേയ്ക്കാണ് കാര്‍ മറിഞ്ഞതെന്നും ഇതാണ് ദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശികളായ വിഷ്ണു (17), വൈശാഖ് (19), സതീശന്‍ (21), അഖില്‍ (19) എന്നിവരാണു മരിച്ചത്. തൃശൂരിലെ ഇലക്‌ട്രോണിക്‌സ് കടയിലെ ജീവനക്കാരനാണ് വൈശാഖ്. സതീശന്‍ അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയും അഖില്‍ പ്ലംബിങ് തൊഴിലാളിയുമാണ്. കാറിലെ ചില്ലിനിടയിലൂടെ പുറത്തുകടക്കാന്‍ കഴിഞ്ഞതാണു രക്ഷയായതെന്ന് ഇവര്‍ പറഞ്ഞു. ഇവര്‍ക്ക് കാര്യമായ പരുക്കില്ല.
പുലര്‍ച്ചെ മൂന്നു മണിയോടെ പുഴയുടെ അടിത്തട്ടില്‍ നിന്നും കാര്‍ കണ്ടെത്തിയത്. അഗ്നിശമനസേന ക്രെയിനിന്റെ സഹായത്തോടെ ഉയര്‍ത്തി. നാലു പേരുടെ മൃതദേഹവും കാറില്‍ നിന്നാണു കണ്ടെത്തിയത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications