കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ട്ടിഫിക്കറ്റില്‍ ഇനി ഉദ്യോഗസ്ഥന്റെ വിവരങ്ങളും

Google Oneindia Malayalam News

Kerala CM
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലും സര്‍ട്ടിഫിക്കറ്റുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നിര്‍ബന്ധമാക്കി. കെട്ടിട നിര്‍മ്മാണാനുമതി/കെട്ടിട നമ്പര്‍/ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ്/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാരിലേക്ക് അയയ്ക്കുന്ന കത്തിടപാടുകള്‍ എന്നിവയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, ഓഫീസ് ലാന്‍ഡ് ഫോണ്‍/മൊബൈല്‍ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി മനസിലാകുന്ന വിധം സീല്‍ പതിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആധാരമായ കുറിപ്പ് ഫയലുകളിലും സീല്‍ നിര്‍ബന്ധമായി പതിച്ചിരിക്കണം. ഇത് പരിശോധിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധന നടത്തും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുമെന്നും തദ്ദേശഭരണ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യവക്തമാക്കിയിട്ടുണ്ട്.

പണം വാങ്ങി തെറ്റായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഉദ്യോഗസ്ഥര്‍ ഇനി രണ്ടു വട്ടം ആലോചിക്കേണ്ടി വരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റുകളിലും സേവനങ്ങളിലും നല്‍കുന്നതിനാല്‍ വകുപ്പ് തല നടപടികള്‍ എളുപ്പമാകും. കൂടാതെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ പെരുമാറേണ്ടി വരും.

English summary
In all certificates from local bodies want to carry the concerned officers name, designation, phone number , says Kerala Goverment Official Press Release.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X