കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോകുല്‍ദസിനെ ഏരിയകമ്മിറ്റിയിലേക്ക് തിരിച്ചെടുക്കും

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ പി.എ. ഗോകുല്‍ദാസിനെ പാലക്കാട് മുണ്ടൂര്‍ ഏരിയാ കമ്മിറ്റിയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് സി.പി.എം സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാകമ്മിറ്റിക്ക് നല്‍കും. ജില്ലാകമ്മിറ്റിയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തശേഷം ഏരിയാകമ്മിറ്റി വിളിച്ച് തീരുമാനം നടപ്പാക്കും. ഇതോടെ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച മുണ്ടൂര്‍ പ്രശ്‌നത്തിന് അവസാനമാവുകയാണ്.

മുണ്ടൂരില്‍ വിമതര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളും മറ്റു സംഘടനാ പ്രശ്‌നങ്ങളും അന്വേഷിച്ച എളമരം കരീം റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഗോകുല്‍ദാസിനെ ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

ഭാര്യയുടെ മരണം സംബന്ധിച്ചുയര്‍ന്ന വ്യക്തിപരമായ കാര്യങ്ങളാരോപിച്ചാണു പാലക്കാട് ജില്ലാ കമ്മിറ്റി കോങ്ങാട് ലോക്കല്‍ കമ്മിറ്റിയിലേക്കു ഗോകുല്‍ദാസിനെ തരം താഴ്ത്താന്‍ തീരുമാനമെടുത്തത്. സംസ്ഥാന കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചതോടെ ഗോകുല്‍ദാസിനെ അനുകൂലിക്കുന്നവര്‍ പരസ്യ പ്രതിഷേധമുയര്‍ത്തി. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍നിന്ന് ഏഴ് അംഗങ്ങള്‍ ഇറങ്ങിപ്പോവുകയും അവര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനായി കണ്‍വെന്‍ഷനും വിളിച്ചുചേര്‍ത്തു. തനിക്കെതിരായ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗോകുല്‍ദാസ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

ഒടുവില്‍ മുണ്ടൂരില്‍ ഷൊര്‍ണ്ണൂരും ഒഞ്ചിയവും ആവര്‍ത്തിക്കുന്നതിനെതിരായ പ്രതിരോധ നടപടികളുമായി സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തി. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണു വിമതരുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയത്.

English summary
he CPM state leadership and the Palakkad district committee have succeeded in finding a solution to the rebel menace in the party stronghold of Mundoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X