കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്റെ നായകന്‍ കളി വകവെയ്ക്കില്ല

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: 'സുരേഷ് ഗോപി'യെ പോലെയുള്ള പൊലീസുകാരെ വിരട്ടി കാര്യം സാധിയ്ക്കുന്ന കെ സുധാകരന്‍ എംപിയുടെ മുഷ്‌ക്ക് വകവെയ്ക്കാതെ മുന്നോട്ടുപോകാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചതായി സൂചന. സുധാകരന്റെ 'നായകന്‍' കളി വകവെച്ചു കൊടുക്കേണ്ടെന്നാണ് തിരുവഞ്ചൂരിന്റെ തീരുമാനമെന്നറിയുന്നു.

വളപ്പട്ടം പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവങ്ങളെക്കുറിച്ച് അേേന്വഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്. ശനിയാഴ്ച ലഭിയ്ക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുനീങ്ങാനാണ് തിരുവഞ്ചൂരിന്റെ തീരുമാനം.

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തിയതോടെ സംഭവം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി മാറിയിരുന്നു. എന്നാല്‍ പൊലീസ് സ്‌റ്റേഷനില്‍ കയറി ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കാനാണ് ശ്രമമെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തിരിച്ചടിച്ചിരുന്നു. പൊലീസിനെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കുന്ന കാലം കഴിഞ്ഞെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചിരുന്നു.

ഇടതുഭരണകാലത്തെ കോടിയേരി ബാലകൃഷ്ണന്റെ പൊലീസും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ പൊലിസും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് തിരുവഞ്ചൂര്‍ ഇങ്ങനെ പറഞ്ഞത്. സുധാകരന്‍ നടത്തുന്ന ഇത്തരം ശക്തിപ്രകടനങ്ങള്‍ കണ്ണൂര്‍ ഡിസിസി പിടിയ്ക്കാനുള്ള നീക്കമാണെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

തട്ടുപൊളിപ്പന്‍ ആക്ഷന്‍സിനിമകളില്‍ പോലീസിനെ വിരട്ടുന്ന നായകന്റെ സ്‌റ്റൈലിലായിരുന്നു കെ സുധാകരന്‍ എംപിയുടെ പ്രകടനം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ലോക്കപ്പിലിട്ടു പോലീസ് മര്‍ദിച്ചെന്നു പറഞ്ഞെത്തിയ സുധാകരന്റെ ആക്രോശങ്ങള്‍ക്കും ഭീഷണിക്കും മുന്നില്‍ നിസഹായരായ പൊലീസുകാര്‍ക്ക് പ്രതിയെ വിട്ടുകൊടുക്കേണ്ടി വന്നിരുന്നു.

എസ്‌ഐയുടെ മുറിയില്‍ കയറിയാണ് സുധാകരന്‍ ഭീഷണി മുഴക്കിയത്. നീ ആരടാ സുരേഷ് ഗോപിയോ എന്ന ചോദ്യത്തോടെ എസ്‌ഐയെ നേരിട്ട സുധാകരന്‍ രാഷ്ട്രീയമുണെ്ടങ്കില്‍ അതു വീട്ടില്‍വച്ചു വരണമെന്നും നിന്റെ കാക്കി ഉടുപ്പ് അഴിക്കാന്‍ അധികം സമയം വേണെ്ടന്നും പറഞ്ഞു ഭീഷണിപ്പെടുത്തി.

English summary
“This government has instructed police that action should be taken against anybody who takes law into their hands irrespective of the fact that to which political party the guy belongs,” Radhakrishnan said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X