കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുവമ്പന്മാരുടെ ഭാര്യമാര്‍ തെരുവിലിറങ്ങിയപ്പോള്‍

Google Oneindia Malayalam News

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് വമ്പന്മാരുടെ ഭാര്യമാര്‍ കാന്‍സര്‍ രോഗത്തിനെതിരേയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളുമായി തെരുവിലിറങ്ങിയത് ശ്രദ്ധേയമായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും പ്രതിരോധമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായ എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുമാണ് ബോധവത്കരണ പരിപാടികളുമായി ദില്ലി തെരുവിലിറങ്ങിയത്.

Elizabath-Gursharan

ഗര്‍ഭാശയ കാന്‍സറിനെതിരേ ഇന്ത്യന്‍ ക്യാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച പദയാത്രയിലാണ് ഇരുവരും പങ്കെടുത്തത്. ആഗോളതലത്തില്‍ ഇത്തരം കാന്‍സര്‍ ബാധിതരുടെ ശരാശരി 1.6 മാത്രമായിരിക്കെ ഇന്ത്യയില്‍ ഇത് 2.8 ശതമാനമാണ്. തലസ്ഥാനമായ ദില്ലിയിലെ കണക്ക് നോക്കുകയാണെങ്കില്‍ ഇത് 14.6 ശതമാനമാണ്. പക്ഷേ, നേരത്തെ തിരിച്ചറിയുകയാണെങ്കില്‍ പരിപൂര്‍ണമായി ചികിത്സിച്ചു മാറ്റാവുന്ന അസുഖമാണിത്-ആരോഗ്യപ്രവര്‍ത്തകയായ മോണിക ചൗധരി അറിയിച്ചു.

രാജ്യത്ത് ഇതുവരെ 72800 സ്ത്രീകളാണ് ഈ അസുഖം മൂലം മരിച്ചിട്ടുള്ളത്. 15നും 44നും ഇടയിലാണ് ഈ അസുഖം കണ്ടുവരുന്നത്. മണിക്കൂറില്‍ എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. ഹ്യൂമന്‍ പാപില്ലോമവൈറസ് വാക്‌സിനുകള്‍ ലഭ്യമാണെങ്കിലും പലരും ഈ അസുഖത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ച് ബോധവതികളല്ല എന്നതാണ് സത്യം. മരുന്നുകള്‍ കുറഞ്ഞ വിലക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും നടപടിയുണ്ടാകണം.

English summary
Prime Minister's wife Gursharan Kaur and Defence Minister's wife Elizabeth Antony at the Cervical Cancer awareness walk in New Delhi on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X