കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് സര്‍ക്കാരിനെതിരേ

Google Oneindia Malayalam News

യു ഡി എഫില്‍ കോണ്‍ഗ്രസ് വിരുദ്ധ നീക്കങ്ങള്‍ ശക്തമാകുന്നതിനിടയില്‍ വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് സര്‍ക്കാരിനെതിരെ തന്നെയുള്ള പോരാട്ടമായി. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കെ സുധാകരന്‍ എം പിയുടെ ഇടപെടലാണ് വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിനുള്ളിലെ പോര് പുറത്തുകൊണ്ടുവന്നത്.

വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇറക്കിക്കൊണ്ടുപോകാനെത്തിയ കെ സുധാകരന്‍ എം പി പൊലീസിനോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് അദ്ദേഹത്തിനെതിരെ കേസെടുത്തതും പൊലീസിനെ അനുകൂലിച്ചും സുധാകരന്റെ ശൈലിയെ കുറ്റപ്പെടുത്തിയുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രസ്താവനകളുമാണ് വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ ആളിക്കത്തിച്ചത്. എ ഗ്രൂപ്പിനെതിരെ പടയൊരുക്കാന്‍ മറ്റെല്ലാ ഗ്രൂപ്പുകളും വിദ്വേഷം മറന്ന് ഒന്നിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ണൂര്‍ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി സുധാകര പക്ഷം കണ്ണൂരിലും തളിപ്പറമ്പിലും പോസ്റ്റര്‍ പതിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും തിരുവഞ്ചൂരിനെതിരെ പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നു. കോഴിക്കോട് ഡിസിസി ഓഫീസിന് മുമ്പിലുള്‍പ്പെടെ പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. ഇത് കൂടാതെ സുധാകരനെ അനുകൂലിച്ചും നഗരത്തില്‍ പോസ്റ്ററുകളുണ്ട്. കോഴിക്കോട് ജില്ലയില്‍ സുധാകരപക്ഷക്കാര്‍ വിരലിലെണ്ണാന്‍ മാത്രമേയുള്ളൂ. അതിനാല്‍ തിരുവഞ്ചൂരിനെതിരെ കോഴിക്കോട് പടയൊരുക്കുന്നത് ഐ ഗ്രൂപ്പ് നേതാക്കളും അണികളുമാണ്.

സുധാകരനെതിരേ എ ഗ്രൂപ്പും രംഗത്ത്

സുധാകരനെതിരേ എ ഗ്രൂപ്പും രംഗത്ത്

കണ്ണൂരില്‍ സുധാകരപക്ഷത്തിന്റെ നീക്കത്തിനെതിരെ എ ഗ്രൂപ്പും രംഗത്തിറങ്ങിയിട്ടുണ്ട്. തിരുവഞ്ചൂരിന് അഭിവാദ്യമര്‍പ്പിച്ച് കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. അനീതിക്കെതിരെ പോരാടി കോണ്‍ഗ്രസിന്റെ മാനംകാത്ത ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് അഭിവാദ്യങ്ങളെന്നാണ് കണ്ണൂരില്‍ പുതുതായി ഉയര്‍ന്ന പോസ്റ്ററുകളിലുള്ളത്.

കോണ്‍ഗ്രസിലെ 'അടിവസ്ത്ര സംസ്‌കാരം'

കോണ്‍ഗ്രസിലെ 'അടിവസ്ത്ര സംസ്‌കാരം'

തിരുവഞ്ചൂരിന്റെ പൊലീസ് അടിവസ്ത്രസംസ്‌കാരം ഉപേക്ഷിക്കുക, പൊലീസിലെ ക്രിമിനലുകളെ ലോ ആന്റ് ഓര്‍ഡറില്‍ നിയമിച്ചത് ജനങ്ങളെ ചൂണഷം ചെയ്യാനോ? പൊലീസിനെ അഴിച്ചുവിട്ടത് ഗ്രൂപ്പിന് വേണ്ടിയോ? വളപട്ടണം സ്റ്റേഷനില്‍ സുധാകരനൊപ്പം പോയ എ ഗ്രൂപ്പ് നേതാവിനെ കേസില്‍ നിന്നൊഴിവാക്കിയതെന്തിന്? തുടങ്ങിയ ചോദ്യങ്ങളുമായി കോഴിക്കോട് നഗരമധ്യത്തിലാണ് വലിയ ബാനര്‍ ഉയര്‍ന്നിരിക്കുന്നത്.

English summary
Congress groups have made the State police a victim of their group war and have taken the force right onto the streets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X