കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരി ഭീഷണി ഫലിച്ചു; ഇറച്ചിക്കോഴി വിലക്ക് നീക്കി

  • By Ajith Babu
Google Oneindia Malayalam News

Chicken
തിരുവനന്തപുരം: പക്ഷിപ്പനിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍നിന്ന് ഇറച്ചി ക്കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് ഒരാഴ്ചയായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കിന് നിബന്ധനയോടെ ഇളവ്. ചൊവ്വാഴ്ച ഉച്ച മുതല്‍ ഇറച്ചിക്കോഴിയും മുട്ടയും എത്തിത്തുടങ്ങും. നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ അരിയും പച്ചക്കറിയും മറ്റും തടയുമെന്ന തമിഴ്‌നാട്ടിലെ കോഴിഫാം ലോബിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ കേരളം നിര്‍ബന്ധിതമായത്.

മന്ത്രി കെ.പി. മോഹനന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് അനുമതി നല്‍കിയത്. എന്നാല്‍, കോഴിത്തീറ്റ കൊണ്ടുവരുന്നതിനുള്ള വിലക്ക് തുടരും.

ബംഗ്ലൂരിനടുത്ത് പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് 29നാണ് മൃസംരക്ഷണ വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ പക്ഷിപ്പനി കണ്ടെത്താത്ത സാഹചര്യത്തിലാണ് വിലക്ക് നീക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള കോഴിക്ക് മാത്രമാണ് വിലക്ക് നീക്കുന്നത്. പക്ഷിപ്പനി മൂലം കോഴികള്‍ വന്‍തോതില്‍ ചത്തൊടുങ്ങുകയും മുന്‍കരുതലെന്ന നിലയില്‍ ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കുകയുംചെയ്ത കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴി, കോഴിമുട്ട നിരോധനം തുടരും

പക്ഷിപ്പനി മേഖലയില്‍നിന്നുള്ളതല്ലെന്നും തമിഴ്‌നാട്ടിലെ ഫാമില്‍നിന്നുള്ളതാണെന്നുമുള്ള ജില്ലാ വെറ്ററിനറി സര്‍ജന്റെ സര്‍ട്ടിഫിക്കറ്റുമായി വേണം കോഴി കൊണ്ടുവരാന്‍. ഈ സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പുവീതം ലോറിയിലുണ്ടാവണം. ഇത് ഇല്ലാത്ത കോഴി വണ്ടികള്‍ ചെക്‌പോസ്റ്റില്‍ തടയും.

ചൊവ്വാഴ്ച ഉച്ചക്ക് 12 മുതല്‍ കോഴി കൊണ്ടുവന്ന് തുടങ്ങാം. കേരളത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തമിഴ്‌നാട്ടിലെ കോഴിവ്യവസായത്തിന് കനത്ത തിരിച്ചടിയായിരുന്നു.

English summary
Kerala government has lifted ban on entry of poultry and poultry products from Tamil Nadu following talks with egg exporters, a senior Nammakal-based egg exporter said Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X