കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ 'ട്രാക്കി'ലാക്കാന്‍ ആന്റണിയിറങ്ങുന്നു

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: ഡിഎംആര്‍സി മുഖം തിരിച്ചതോടെ അനിശ്ചിതത്വത്തിലായ മെട്രോ റെയില്‍ പദ്ധതിയിലെ തടസ്സങ്ങള്‍ നീക്കാന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി രംഗത്തിറങ്ങുന്നു. കൊച്ചി മെട്രോ പദ്ധതിയിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഉന്നത തല യോഗം വിളിയ്ക്കാന്‍ ധാരണയായിട്ടുണ്ട്. ആന്റണിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ നഗരവികസന മന്ത്രി കമല്‍നാഥുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ഈ തീരുമാനം.

AK Antony

ഉന്നത തല യോഗത്തില്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മെട്രോയുടെ ചുമതലയുളള മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇ. ശ്രീധരന്‍, രണ്ടു മെട്രോകളുടെയും ചെയര്‍മാനായ സുധീര്‍ കൃഷ്ണ, ഡി.എം.ആര്‍.സി എം.ഡി മങ്കു സിങ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടന്ന ചര്‍ച്ചയ്ക്കിടെ അമിതജോലി ഭാരം മൂലം കൊച്ചി മെട്രോ ഏറ്റെടുക്കാനാവില്ലെന്ന നിലപാടില്‍ കമല്‍നാഥ് ഉറച്ചു നിന്നു. എന്നാല്‍ ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം നടത്താമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ശ്രീധരന്റേയും ഡിഎംആര്‍സിയുടേയും മേല്‍നോട്ടത്തില്‍ മെട്രോ നിര്‍മ്മിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഉന്നതതലയോഗത്തിന് ശേഷം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍. ആന്റണി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നതോടെ തടസ്സങ്ങള്‍ നീങ്ങുമെന്നാണ് ഇവര്‍ കരുതുന്നത്.

English summary
Union Urban Development minister Kamal Nath Friday said that Union Defense Minister A.K. Antony should take the initiative to convene a meeting to resolve the issues shrouding the Kochi Metro rail project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X