പിങ്കി ആണോ പെണ്ണോ? സംശയം തീരുന്നില്ല!

എക്‌സ് വൈ ക്രോമോസോമുകളിലെ വ്യതിയാനം മൂലം ലൈംഗിക വളര്‍ച്ചയിലെ താളതെറ്റിയ അവസ്ഥയായ 'ഡിസോര്‍ഡര്‍ ഓഫ് സെക്ഷ്വല്‍ ഡെവലപ്‌മെന്റ്'(ഡിഎസ്ഡി) എന്ന ശാരീരികനിലയാണ് പിങ്കിയുടേതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നുണ്ട്. ഈ അവസ്ഥയിലുള്ള ഒരാളെ പുരുഷനായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ നിലപാട്.
ഇത്തരക്കാര്‍ക്ക് സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെടാനാവില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് ലൈംഗിക ജീവിതം അപ്രാപ്യമാണെന്നും ജനിതക ശാസ്ത്ര വിദഗ്ധന്‍ കൗശിക് മോണ്ടോല്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഡിഎന്‍എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിങ്കിയെ പുരുഷനായി കണക്കാക്കുന്ന പോലീസിന്റെ നടപടി അന്യായമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗര്‍ഭപാത്രം ഇല്ലാതിരിക്കുകയും എന്നാല്‍ ഇതേസമയം വളര്‍ച്ചയെത്താത്ത പുരുഷ ലൈംഗികാവയവം ഉണ്ടായിരിക്കുകയും ചെയ്യുന്ന ശാരീരിക അവസ്ഥയില്‍ ജീവിക്കുന്ന പിങ്കിയെ പുരുഷനായി കണക്കാക്കാനാവില്ലെന്ന് ഗൈനക്കോളജിസ്റ്റായ ഗൗതം ഖസ്താഗിറും വ്യക്തമാക്കി.
ഡിഎന്‍എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തേ പിങ്കിക്കെതിരെ എടുത്ത ബലാത്സംഗക്കേസില്‍ തിങ്കളാഴ്ച പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിങ്കി തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു കാണിച്ച് മുപ്പതുകാരി നല്‍കിയ പരാതിയിലാണ് കോടതി ലിംഗപരിശോധനയ്ക്ക് ഉത്തരവിട്ടത്.
എന്നാല്‍ ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പിങ്കി സ്ത്രീയാണെന്ന് ഒരിടത്തും പറയുന്നില്ലെന്നും ഭാഗികമായിട്ടാണെങ്കിലും പുരുഷനാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പുരുഷന്മാരെപ്പോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയുമെന്നും പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഇത് മതിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയ ന്യായം. അതേസമയം, റിപ്പോര്‍ട്ട് വിദഗ്ധാഭിപ്രായം മാത്രമാണെന്നും ഇതു അന്തിമ വിധിയല്ലെന്നും പിങ്കിയുടെ അഭിഭാഷകന്‍ പറഞ്ഞു.












Click it and Unblock the Notifications