കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലിയ്ക്ക് തമിഴകം മദ്യത്തില്‍ മുങ്ങി

  • By Nisha Bose
Google Oneindia Malayalam News

Liquor
ചെന്നൈ: ദീപാവലിയ്ക്ക് തമിഴകം കുടിച്ച് വറ്റിച്ചത് 250 കോടിയുടെ മദ്യം. തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷ(ടാസ്മാക്)നാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മദ്യ വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

ചൊവ്വാഴ്ച മാത്രം 70കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. ദീപാവലി ദിനത്തില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചെറുകിട വില്‍പ്പന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവ വഴി 2.7 ലക്ഷത്തിലധികം കെയ്‌സ് മദ്യമാണ് വിറ്റു പോയത്.

മദ്യപാനത്തിന്റെ കാര്യത്തില്‍ മലയാളിയുടെ പാത തമിഴ് മക്കള്‍ പിന്തുടരുകയാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ദീപാവലി സീസണില്‍ ബ്രാണ്ടിയ്ക്കായിരുന്നു ഏറ്റവും ഡിമാന്റ്. റം, വിസ്‌കി, വോഡ്ക എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ഇവയെയൊക്കെ കടത്തിവെട്ടി വില്‍പ്പനയുടെ 80 ശതമാനവും പിടിച്ചടക്കിയത് ബ്രാണ്ടി തന്നെ.

ദീപാവലി ദിനത്തില്‍ മദ്യം കിട്ടാതിരിക്കുമോയെന്ന പേടിയില്‍ മുന്‍പ് തന്നെ വാങ്ങി ശേഖരിച്ച് വച്ചവരുടെ എണ്ണവും കുറവല്ലെന്ന് ടാസ്മാകിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യാഴം, വെള്ളി ദിനങ്ങളിലും മദ്യം വാങ്ങാനുള്ള തിരക്കിന് കുറവുണ്ടായില്ല. വ്യാഴാഴ്ച 1.4ലക്ഷം കെയ്‌സ് മദ്യം വിറ്റു പോയപ്പോള്‍ വെള്ളിയാഴ്ച ഇത് 2.5 ലക്ഷം കെയ്‌സ് എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു.

ദീപാവലി ദിനത്തില്‍ തന്നെ മദ്യവില്‍പ്പന 200കോടി കവിയുമെന്ന് പ്രതീക്ഷിച്ചതിനാല്‍ തങ്ങള്‍ ആവശ്യത്തിന് സ്റ്റോക്ക് കരുതിയിരുന്നുവെന്നും ടാസ്മാക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
The state-owned Tamil Nadu State Marketing Corporation (Tasmac), the authorised agency to sell liquor in the state, witnessed a cracker of a Diwali as tipplers downed liquor worth 250 crore in five days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X