മണ്ഡലകാലത്തിനു തുടക്കമായി

തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ശബരിമല ഇടത്താവളങ്ങളിലും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും പോലീസ് സുരക്ഷാ സംവിധാനം ശക്തമാക്കുകയും ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അവശ്യസാധനങ്ങളുടെ വിലയും ഗുണവും നിയന്ത്രിക്കാന്‍ പോലീസ്, റവന്യൂ വകുപ്പ്, പൊതുവിതരണ വകുപ്പ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് സ്‌ക്വാഡുകള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടുകളിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍ വില്ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ മുതലായവയില്‍ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി. ചെക്ക്‌പോസ്‌റുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്തജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാന്‍ 18004251125 എന്ന ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. ചികിത്സാ സൌകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പഭക്തര്‍, പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിനായി പമ്പയിലും സന്നിധാനത്തും 48 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. അപ്പം, അരവണ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പമ്പയിലും സന്നിധാനത്തും ആധുനിക ഫുഡ് സേഫ്റ്റി ടെസ്‌റിംഗ് ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ 20 ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications