കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബിന്റെ മൃതദേഹം പാകിനും വേണ്ട

  • By Ajith Babu
Google Oneindia Malayalam News

പുനെ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെ മൃതദേഹം ഇന്ത്യയില്‍ തന്നെ സംസ്‌കരിച്ചു. വധശിക്ഷ നടപ്പാക്കിയ പൂനെ യേര്‍വാഡ ജയില്‍ വളപ്പിനുള്ളില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിച്ചത്.

Ajmal Kasab

മൃതദേഹം ഏറ്റുവാങ്ങാന്‍ പാകിസ്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിച്ചതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് പവാന്‍ പറഞ്ഞു. അന്തിമ അഭിലാഷമോ വില്‍പ്പത്രമോ ഇല്ലെന്ന് മരണത്തിനു മുന്‍പ് കസബ് വ്യക്തമാക്കിയതായും ചവാന്‍ അറിയിച്ചു.

വധശിക്ഷയെക്കുറിച്ച് പാകിസ്താനെ അറിയിച്ചിരുന്നുവെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. രാഷ്ടപ്രതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും ഷിന്‍ഡെ വ്യക്തമാക്കി.

വധശിക്ഷ ഏതാണ്ട് ഉറപ്പായതോടെ രഹസ്യമായാണ് ആര്‍തര്‍ ജയിലില്‍ നിന്നും പുനെയിലെ യേര്‍വാഡയിലേക്ക് കസബിനെ മാറ്റിയതെന്ന് സൂചനയുണ്ട്്. കസബിനെ പാക് പൗരനായി അംഗീകരിയ്ക്കാന്‍ പാകിസ്താന്‍ ഇതുവരേക്കും തയാറായിട്ടില്ല. കസബിന്റെ ശിക്ഷ നടപ്പാക്കിയത് യേര്‍വാഡ ജയിലിലെ ജീവനക്കാര്‍ തന്നെയാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ജയിലില്‍ ആരാച്ചാര്‍ ഇല്ലാതിരുന്നതിനാലാണ് ജീവനക്കാര്‍ തന്നെ കസബിനെ തൂക്കിക്കൊന്നത്.

English summary
Kasab was hanged at Pune's Yerwada Jail at 7:30 this morning, in a swift and secret execution. His body has been buried inside the jail complex.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X