കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ചാവേറാക്രമണം, 23 മരണം

Google Oneindia Malayalam News

Rawalpindi Blast
ഇസ്ലാമാബാദ്: ഷിയാ വിശ്വാസികളുടെ ഘോഷയാത്ര ലക്ഷ്യമാക്കി താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. റാവല്‍പിണ്ഡി നഗരത്തിലുണ്ടായ ആക്രമണത്തില്‍ 62 ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ചാവേര്‍ ഘോഷയാത്രയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് പോലിസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുമെന്നുറപ്പായപ്പോള്‍ ആള്‍കൂട്ടത്തിലേക്ക് ഒാടിക്കയറി പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി ഗ്രാനേഡുകളും ശരീരത്തില്‍ ഘടിപ്പിച്ചിരുന്നതിനാല്‍ തുടര്‍ സ്‌ഫോടനങ്ങളുണ്ടായി.

ബുധനാഴ്ച കറാച്ചിയിലെ ഷിയാ പള്ളിയ്ക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. റാവല്‍പിണ്ഡിയിലെയും കറാച്ചിയിലെയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പാകിസ്താന്‍ താലിബാന്‍ വക്താവ് അഹ്‌സനുള്ള അഹ്‌സന്റെ വാക്കുകള്‍ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഷിയാ മുസ്ലീങ്ങളുമായി ഞങ്ങള്‍ യുദ്ധത്തിലാണ്. അവര്‍ ദൈവത്തെ നിന്ദിക്കുന്നവരാണ്. അവരെ ആക്രമിക്കുന്നത് തുടരുക തന്നെ ചെയ്യും. ഷിയാ വിശ്വാസികള്‍ വരുന്ന ശനിയാഴ്ചയാണ് മുഹറമായി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി വിശ്വാസികള്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികള്‍ക്കു നേരെയാണ് താലിബാന്‍ ആക്രമണം നടത്തുന്നത്.

English summary
Toll in the suicide attack on a Moharram ul Haram procession in Rawalpindi that occurred late on Wednesday night rose to 23 on Thursday, a police rescue spokeswoman told
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X