കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ആകാശ് 2 ചൈനക്കാരന്റേതോ?

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ അഭിമാനം മാനം മുട്ടെ ഉയര്‍ത്തിയ ആകാശ് 2 ടാബ്‌ലറ്റ് ചൈനയില്‍ നിന്നുള്ള വില കുറഞ്ഞ ഇറക്കുമതിയാണെന്ന് റിപ്പോര്‍ട്ടുകള്‍. സാങ്കേതികരംഗത്തെ ഇന്ത്യന്‍ കുതിപ്പെന്ന് വിശേഷിപ്പിച്ചു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ആകാശ് 2 രാജ്യത്തിന് സമര്‍പ്പിച്ചത്.

Akash 2

ലോകത്തേറ്റവും വില കുറഞ്ഞ ടാബ് ലറ്റെന്നായിരുന്നു ആകാശ് 2ന്റെ പ്രധാന സവിശേഷതയായി ഇന്ത്യ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ചൈനയില്‍ നിന്ന് തുച്ഛ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതാണ് ആകാശ് 2 എന്ന് ഇക്കോണമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടാബ്‌ലറ്റിന്റെ സോഫ്റ്റ് വെയറില്‍ ബോംബെ ഐഐടിയുടെ ചില ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തി ഇവിടെ അസംബ്ലിള്‍ ചെയ്യുക മാത്രമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യക്ക് ആകാശ് വിതരണം ചെയ്യുന്ന ഡേറ്റാവിന്‍ഡ് എന്ന കമ്പനി ചൈനയിലെ ആള്‍വിന്നര്‍ ടെക് ഡിസൈന്‍ ചെയ്ത 12,000 ടാബ്‌ലെറ്റുകള്‍ വാങ്ങിയതിന്റെ രേഖകള്‍ ലഭിച്ചതായും പത്രം അവകാശപ്പെടുന്നു.

ഇന്ത്യ ആകാശ് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ഈ കച്ചവടം നടന്നത്. ഈ കാലയളവില്‍ 20,000 ടാബ്‌ലെറ്റുകള്‍ ഇറക്കുമതി ചെയ്യാനും അതിന് നികുതി ഇളവ് നല്‍കാനും ബോംബെ ഐ. ഐ. ടി രേഖാമൂലം ശുപാര്‍ശ ചെയ്തിരുന്നു.

ഡേറ്റാവിന്‍ഡ് ഈ ചൈനീസ് ടാബ്‌ലെറ്റുകള്‍ ആകാശ് 2 എന്ന് ബ്രാന്‍ഡ് ചെയ്ത് 2263 രൂപയ്ക്ക് ഇന്ത്യയ്ക്ക് നല്‍കുകയായിരുന്നു. ടാബ്‌ലെറ്റിന്റെ ടച്ച് പാനല്‍ മോണ്‍ട്രിയലില്‍ നിര്‍മ്മിച്ചതാണെന്ന് ഡേറ്റാവിന്‍ഡ് സി. ഇ. ഒ സുനീത് സിംഗ് തുളി സമ്മതിച്ചു. എന്നാല്‍ മദര്‍ബോര്‍ഡും സോഫ്റ്റിവെയറും ഉള്‍പ്പെടെ മിക്ക ഘടകങ്ങളും സ്വന്തമാണെന്നും അസംബ്ലിയും പ്രോഗ്രാമിംഗും ഇന്ത്യയിലാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്പനിയായ വി. എം. സി സിസ്റ്റംസ് ചൈന, തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഹൈദരാബാദില്‍ വച്ച് 20,000 ടാബ്‌ലെറ്റുകള്‍ അസംബിള്‍ ചെയ്ത് ഡേറ്റാവിന്‍ഡിന് നല്‍കിയിട്ടുണ്ട്. ഡേറ്റാവിന്‍ഡ് അതിന് പണം നല്‍കിയില്ലെന്ന് പറഞ്ഞ് വി. എം. സി സിസ്റ്റംസ് നിയമ നടപടിയെടുക്കുമെന്ന് നോട്ടീസ് നല്‍കിയിരുന്നു. വി. എം. സി സിസ്റ്റംസ് ടാബ്‌ലെറ്റ് നിര്‍മ്മാണം നിറുത്തുകയും ചെയ്തു. അതും ഡേറ്റാവില്‍ഡിനെ ഇറക്കുമതിയ്ക്ക് പ്രേരിപ്പിച്ചിരിയ്ക്കണം.

ചൈനയില്‍ നിന്നുള്ള ഈ ചീപ്പ് ടാബ് ലറ്റ് തങ്ങളുടെ കണ്ടുപിടുത്തമെന്ന രീതിയില്‍ ഐക്യരാഷ്ട്രസഭയില്‍ വരെ ഇന്ത്യ അവതരിപ്പിച്ചിരുന്നു. 42 ഡോളറിന് (2310 രൂപ) നിരക്കില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ആകാശ് എന്ന ബ്രാന്റ് നെയിമില്‍ സബ് സിഡിയോടെ 2263 രൂപയ്്ക്ക് വില്‍ക്കുന്ന ഏര്‍പ്പാടാണ് ഇവിടെ നടക്കുന്നതെന്നും ഇക്കോണമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

English summary
The much-publicised world's cheapest tablet, Aakash 2 launched by President Pranab Mukherjee on November 11, may have been a cheap import from China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X