കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പത്തിലെ പൂപ്പല്‍ മാരകവിഷമെന്ന്

  • By Ajith Babu
Google Oneindia Malayalam News

Sabarimala
പത്തനംതിട്ട: ശബരിമലയില്‍ വിതരണം ചെയ്ത അപ്പത്തില്‍ ബാധിച്ചിരിക്കുന്നത് മാരക വിഷാംശമുള്ള പൂപ്പലെന്ന് റിപ്പോര്‍ട്ട്. കോന്നി സിഎഫ്ആര്‍ഡി ലാബിലെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ലാബാണിത്.

പൂപ്പല്‍ ബാധിച്ച അപ്പം മുതിര്‍ന്നവരില്‍ കരള്‍ രോഗത്തിനും കുട്ടികള്‍ക്ക് മരണത്തിനും വരെ കാരണമാക്കിയേക്കുമെന്നും ലാബിലെ പരിശോധനയില്‍ കണ്‌ടെത്തി. പരിശോധനാ ഫലം തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തിയ 1,66,317 കവര്‍ അപ്പമാണ് സന്നിധാനത്ത് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ഇതിന് 41.5 ലക്ഷം രൂപ വിലവരും. ഒരു കവറില്‍ ഏഴെണ്ണം എന്ന കണക്കില്‍ 11,64,219 അപ്പമാണ് നശിപ്പിച്ചത്. ഒരു കവര്‍ അപ്പത്തിന് 25 രൂപയാണ് വില.

ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം ദേവസ്വം ബോര്‍ഡിന് ഉണ്ടായത്. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ഉണ്ടാക്കിയ അപ്പത്തില്‍ പൂപ്പല്‍ബാധ കണ്ടതോടെ അപ്പം ഇന്‍സിനേറ്ററിലിട്ട് കത്തിച്ചുകളയുകയായിരുന്നു. ഇതുമൂലം അപ്പത്തിന് ക്ഷാമം അനുഭപ്പെട്ടു. തുടര്‍ന്ന് അപ്പം വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് രണ്ടു പായ്ക്ക് അപ്പം മാത്രമാണ് നല്‍കുന്നത്.

വ്യാഴാഴ്ച രാത്രിയുണ്ടാക്കിയവ ഒഴിച്ച് പ്ലാന്റിലുണ്ടായിരുന്ന ബാക്കി അപ്പം മുഴുവന്‍ നീക്കംചെയ്തു. പുതുതായി ഉണ്ടാക്കിയ അപ്പമാണ് വെള്ളിയാഴ്ച വിതരണംചെയ്തത്. അപ്പത്തിന് കൂടുതല്‍ മാര്‍ദ്ദവമുണ്ടാവാന്‍ പഴം ചേര്‍ത്തതാണ് എളുപ്പത്തില്‍ പൂപ്പല്‍ പിടിയ്ക്കുന്നതിന് കാരണമായതെന്ന് സൂചനയുണ്ട്.

അതേസമയം അപ്പത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങളാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍ പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അല്ല അപ്പം ഉണ്ടാക്കുന്നതെന്നും ഭാവിയില്‍ പൂപ്പല്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
he examination conducted at the CFRD lab in Konni proved that the appams distributed in Sabarimala were fungus affected. The report said that if a person consumes those appams, he will be down with liver disease and diarrhea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X