കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിയില്ല;സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി മുടങ്ങി

Google Oneindia Malayalam News

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ താലൂക്ക് ഗോഡൗണില്‍ നിന്ന് അരി കിട്ടാതെ മാനന്തവാടി താലൂക്കിലെ ഭൂരിപക്ഷം സ്‌കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം മുടങ്ങി. റേഷന്‍ കടകളിലേക്ക് കൊടുക്കാനുള്ള അരി പോലും ഗോഡൗണില്‍ സ്റ്റോക്കില്ലാത്തതാണ് സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയാത്തതിന് കാരണമെന്ന് ഭക്ഷ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

അപൂര്‍വം സ്‌കൂളുകളില്‍ മാത്രം നേരത്തെയുള്ള സ്റ്റോക്ക് ഉപയോഗിച്ചാണ് ഇതുവരെ കഞ്ഞി വിതരണം തുടര്‍ന്നത്. ചില സ്‌കൂളുകളില്‍ ഇനി ഒരറിയിപ്പ് ലഭിക്കും വരെ ഉച്ചഭക്ഷണം കൊണ്ടുവരണമെന്ന് അസംബ്ലി വിളിച്ചുചേര്‍ത്ത് കുട്ടികളെ അറിയിച്ചു. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് ജില്ലയില്‍ ഏറ്റവും ആദ്യം ബാധിച്ചത് ആദിവാസി വിദ്യാര്‍ഥികള്‍ കൂടുതലുള്ള മാനന്തവാടി താലൂക്കിനെയാണ്.

അരി ഒഴികെയുള്ള ചെലവുകള്‍ അതാത് പിടിഎ കമ്മിറ്റികള്‍ വഹിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പല സ്‌കൂളുകളിലും വളരെ വിഷമിച്ചാണ് കഞ്ഞി വിതരണം നടക്കുന്നത്. ആദിവാസി വിദ്യാര്‍ഥികളും കൂലിതൊഴിലാളികളുടെ മക്കളും കൂടുതലായി പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉച്ചക്കഞ്ഞി വിതരണം മുടങ്ങാതെ നടത്താന്‍ പാടുപെടുകയാണ്.

പല പി ടി എ കമ്മിറ്റികളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വിറക്, പാചക ചെലവ്, കറികളുടെ ചെലവ് എന്നിവയൊന്നും കണ്ടെത്താന്‍ കഴിയാത്ത കമ്മിറ്റികള്‍ പോലും വളരെ വിഷമിച്ചാണ് കുട്ടികള്‍ക്ക് അന്നം മുട്ടിക്കാതെ ഇതുവരെ എത്തിയത്. ഇതിനിടയിലാണ് സര്‍ക്കാര്‍ അരി തന്നെ മുടക്കിയത്.

English summary
Due to rice shortage, lunch at the school programe disturbed in Mananthavadi Taluk, Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X