രാം ജെത്മലാനി വീണ്ടും ഗഡ്‌കരിക്കെതിരെ

പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയതിനാണ് ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജെത്മലാനിയെ സസ്‌പെന്റ് ചെയ്‌തിരിക്കുന്നത്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ ബിജെപി നേതൃത്വം അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നു.
സിബിഐയുടെ പുതിയ തലവനായി രഞ്‌ജിത് സിന്‍ഹയെ നിയമിച്ചതിനെ ചൊല്ലി സുഷമ സ്വരാജിനെയും അരുണ്‍ ജയ്‌റ്റ്‌ലിയെയും അദ്ദേഹം വിമര്‍ശിച്ചു. താന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാം എന്നും അദ്ദേഹം ബിജെപിയെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ നിധിന്‍ ഗഡ്‌കരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍, ഗഡ്‌കരി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയതോടെയാണ് ജെത്മലാനി വിവാദ പുരുഷനായത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications