Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവികര്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ല സര്‍ക്കാര്‍

No guarantee for Italian marines return, says govt
കൊച്ചി: കടല്‍ക്കൊലക്കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ ക്രിസ്മസ് ആഘോഷത്തിനായി നാട്ടില്‍ പോകാന്‍ അനുവദിച്ചാല്‍ അവ മടങ്ങിയെത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലൊത്തേറൊ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.

ക്രിസ്മസ് കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന നാവികരുടെ ആഗ്രഹത്തോട് സര്‍ക്കാരിന് യോജിക്കാനാവില്ല. നാവികരുടെ വെടിയേറ്റ് മരിച്ച രണ്ടുപേരുടെ കുടുംബം ക്രിസ്മസ് എങ്ങനെ ആഘോഷിക്കുമെന്ന കാര്യം കൂടി ചിന്തിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ നാവികരെ രണ്ടാഴ്ചയ്ക്കുള്ളില്‍ തിരികെയെത്തിക്കാമെന്ന് ഉറപ്പു നല്‍കാമെന്ന് ഇറ്റലിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. നയതന്ത്രപ്രശ്‌നമായതിനാല്‍ കേസില്‍ അഭിപ്രായമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

നിലവില്‍ കര്‍ശനവ്യവസ്ഥകളോടെ ജാമ്യത്തില്‍ കഴിയുന്ന നാവികര്‍ക്ക് രാജ്യം വിട്ട് പോകാന്‍ അനുമതിയില്ല. കേസില്‍ വാദം പൂര്‍ത്തിയായി മൂന്നുമാസം പിന്നിട്ടിട്ടും വിധി വരാത്തതില്‍ ഇറ്റാലിയന്‍ സ്ഥാനപതി ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ജിയാന്‍ പോളോ ഡീപോളോ കൊച്ചിയിലെത്തി നാവികരെ വീട്ടില്‍ പോകാന്‍ അനുവദിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാവികര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+