Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറ്റാലിയന്‍ നാവികരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം

കടല്‍കൊലപാതക്കേസില്‍ കുടുങ്ങിയ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമോ? വരില്ലെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. പക്ഷേ, ആറു കോടി രൂപയുടെ ബോണ്ടിനേക്കാളും വലുതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധമെന്ന് ഇറ്റലിക്ക് നന്നായറിയാം.

നാവികരെ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടാല്‍ ജനങ്ങള്‍ പ്രക്ഷോഭമുണ്ടാക്കും. തിരിച്ചുവിട്ടില്ലെങ്കില്‍ അത് ഇന്ത്യയോട് ചെയ്യുന്ന വഞ്ചനയുമാകും. ഇറ്റാലിയന്‍ സര്‍ക്കാര്‍ ശരിയ്ക്കും വെട്ടിലായിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള ഉപായം വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തലപുകഞ്ഞാലോചിക്കുന്നുണ്ട്.

അടുത്ത വര്‍ഷം ആദ്യം വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ രണ്ടു നാവികരെയും സ്ഥാനാര്‍ത്ഥിയാക്കുകയെന്ന തന്ത്രമാണ് ചിലര്‍ ഉപദേശിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്നു തിരിച്ചെത്തിയ നാവികര്‍ക്ക് രാജകീയ വരവേല്‍പ്പാണ് ഇറ്റലി ഒരുക്കിയിട്ടുള്ളത്. ഈ അനുകൂല സാഹചര്യത്തില്‍ ഇവര്‍ ജയിച്ചുകയറുകയും ചെയ്യും. ഇറ്റാലിയന്‍ നിയമമനുസരിച്ച് ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ട്. പക്ഷേ, നാവികരുടെ കാര്യത്തില്‍ കേസ് ഇന്ത്യയിലാണ്.

Italian Marines

ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിലോ സെനറ്റിലോ അംഗങ്ങളാകുന്നതിലൂടെ ഇവര്‍ക്ക് നയതന്ത്ര പരിച ലഭിക്കും. പിന്നീട് ഇവരെ ഇന്ത്യയിലേക്ക് വിടേണ്ട ആവശ്യമില്ല. ഇന്ത്യയുമായുള്ള കരാര്‍ ലംഘിച്ചുവെന്ന ചീത്തപേരുമുണ്ടാകില്ല. കാരണം കരാറിനു ശേഷമാണ് ഈ മാറ്റം ഉണ്ടായിട്ടുള്ളത്. രണ്ടു പേര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ഇന്ത്യയിലേക്ക് അയയ്‌ക്കേണ്ടെന്ന് ഏതെങ്കിലും ഇറ്റാലിയന്‍ കോടതി വിധിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് മറ്റൊന്ന്. പക്ഷേ, ഇന്ത്യയുമായുള്ള കരാറിന് ഇവിടെ പ്രസക്തിയുണ്ട്.

പക്ഷേ, ഇതെല്ലാം ഒരു വലിയ നാടകത്തിന്റെ ഭാഗമാണെന്നാണ് പൊതുവെ കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അഭിപ്രായം രേഖപ്പെടുത്തിയത് രക്ഷപ്പെടാനുള്ള പഴുതുകള്‍ വെച്ചുകൊണ്ട്. കേരള സര്‍ക്കാര്‍ പേരിന് തടസ്സവാദം ഉന്നയിക്കുകയും അപ്പീല്‍ പോകാതിരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിഎസ് കൊടുത്ത ഹരജി പരിഗണിക്കുക പോലും ചെയ്തില്ല. എന്തായാലും അവധി കഴിഞ്ഞ് വന്നാല്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+