Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ പ്രതിഷേധത്തിര അടങ്ങുന്നില്ല

ദില്ലി: ഡിസംബറിലെ കൊടും തണുപ്പിലും യുവജനതയുടെ പ്രതിഷേധത്തില്‍ ദില്ലി നഗരം തിളച്ചുമറയുന്നു. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധം തടയിടാന്‍ ദില്ലി പൊലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്കും സാധിക്കുന്നില്ല. നിരോധനാജ്ഞ അവഗണിച്ച് ആയിരങ്ങളാണ് പ്രതിഷേധവുമായി ഇന്ത്യ ഗേറ്റിന് മുന്നിലെത്തി.

പ്രതിഷേധക്കാരില്‍ കുറെപ്പേരെ പോലീസ് അറസ്റ്റ് ചെയ്തങ്കിലും ഇവരെ ഇവിടെ നിന്നും നീക്കാന്‍ കഴിഞ്ഞില്ല. ബസില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസിനു മുന്നില്‍ കിടന്നാണ് യുവതികള്‍ അടക്കമുള്ള സമരക്കാര്‍ ചെറുത്തു നില്‍പ്പു നടത്തിയത്. പ്രക്ഷോഭകര്‍ ബസിന്റെ അടിയില്‍ കിടന്നു പ്രതിഷേധിച്ചതോടെ പൊലീസ് നിസഹായരായി. ഇതിനിടെ പ്രക്ഷോഭകര്‍ ബസ്സിന്റെ കാറ്റഴിച്ചുവിടുകയും ചെയ്തു. ബസിന്റെ മുകളില്‍ ദേശീയപതാകയുമായി പ്രക്ഷോഭകര്‍ നിലയുറപ്പിച്ചിട്ടുമുണ്ട്.

Delhi gang rape: Prohibitory orders clamped, protesters defy police

പ്രതിഷേധക്കാര്‍ ദില്ലിയുടെ തന്ത്രപ്രധാന മേഖലകളില്‍ എത്തുന്നത് തടയാന്‍ അധികൃതര്‍ എട്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ഇന്ത്യാ ഗേറ്റ്, വിജയ്ചൗക്ക് തുടങ്ങിയ പ്രദേശത്തേക്കുള്ള റോഡുകളും പോലീസ് അടച്ചു. ഇതേതുടര്‍ന്ന് പ്രതിഷേധക്കാര്‍ കാല്‍നടയായാണ് ഇന്ത്യ ഗേറ്റിലേക്കെത്തുന്നത്.

അതിനിടെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി 10 ജന്‍പഥിലെ വീട്ടില്‍ ചര്‍ച്ച നടത്തി. എന്നാല്‍ ഇവര്‍ സമരക്കാരുടെ മുഴുവന്‍ പ്രതിനിധികള്‍ അല്ലെന്നാണ് ഇന്ത്യ ഗേറ്റിലെ പ്രതിഷേധക്കാരുടെ നിലപാട്. ഇത്തരത്തില്‍ ചെറുസംഘങ്ങളായി പ്രതിഷേധക്കാര്‍ വരുന്നത് പോലീസിന് വലിയ തലവേദനയായിട്ടുണ്ട്.

അതിനിടെ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രാജ്യത്തെ മറ്റു മെട്രോ നഗരങ്ങളായ മുംബൈ, ഹൈദരാബാദ് ചെന്നൈ എന്നിവിടങ്ങളിലേക്കും വ്യാപിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+