കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പെണ്‍കുട്ടിയുടെ പേര് 'ദാമിനി'

Google Oneindia Malayalam News

ദില്ലി: ബസ്സില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദില്ലി പെണ്‍കുട്ടിയ്ക്ക് പ്രതീകാത്മകമായി 'ദാമിനി' എന്ന പേര് നല്‍കി. പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി തെരുവിലിറങ്ങിയ ആയിരകണക്കിനാളുകളാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ ദാമിനിയെന്ന പേരില്‍ കുട്ടിയെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയത്.

ബോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഈ പേര് നല്‍കിയിട്ടുള്ളത്. ബലാത്സംഗത്തിനു ശേഷം നീതിക്കു വേണ്ടി പോരാടുന്ന സ്ത്രീയുടെ കഥയായിരുന്നു അത്. 1993ലാണ് ദാമിനി റിലീസ് ചെയ്തത്.

'ദാമിനി തും സംഘര്‍ഷ് കരോ, ഹം തുമാരെ സാത് ഹേ' എന്ന പ്ലേക്കാര്‍ഡുകളുമായി ആയിരകണക്കിനാളുകളാണ് 23കാരിയെ ചികിത്സിക്കുന്ന സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.

India Gate Protest

പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണം, പ്രതികളെ ജനങ്ങള്‍ക്ക് വി്ട്ടുകൊടുക്കണം, പ്രതികളെ ഷണ്ഡന്മാരാക്കണം എന്നീ മുദ്രാവാക്യങ്ങളാണ് ഇന്ത്യാഗേറ്റിനു ചുറ്റും തടിച്ചുകൂടിയ ആയിരകണക്കിനു പേര്‍ ഉയര്‍ത്തുന്നത്. സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണ് മുന്‍നിരയില്‍ തന്നെയുള്ളത്. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ പോലും സമരത്തിനെത്തുന്നുണ്ട്.

കുട്ടിയുടെ ആരോഗ്യനില അനുദിനം വഷളായി കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അണുബാധ വ്യാപകമായതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

English summary
The 23-year-old gang-rape victim , battling for life in a Delhi hospital, has been named "Damini" by thousands of people who are supporting her on the streets and via social networking sites. The name draws inspiration from a Hindi film on a woman's fight for justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X