പൈലറ്റില്ല, എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ഇന്നലെ പുലര്‍ച്ചയ്ക്ക് സിംഗപ്പൂരിലേയ്ക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് റദ്ദാക്കിയത് മൂലം 220ലേറെ യാത്രക്കാര്‍ വലഞ്ഞു.
കൃത്രിമ രേഖകള്‍ കാണിച്ചതിന്റെ പേരിലാണ് പൈലറ്റായ ആര്‍ എസ് ധില്ലനെ സസ്പന്‍ഡ് ചെയ്തത്. അതറിയാവുന്ന ജനറല്‍മാനേജര്‍ എച്ച് വൈ സാമന്ത് യാത്രക്കാര്‍ക്കു വേണ്ടി ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കാത്തതിനെയും അജിത് സിങ് കുറ്റപ്പെടുത്തി.
കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് എയര്‍ ഇന്ത്യയുടെ ജനറല്‍ മാനേജറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഷെഡ്യൂള്‍ മാറ്റങ്ങളും റദ്ദാക്കലും എയര്‍ ഇന്ത്യയുടെ സ്ഥിരം പതിവാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരെ നേരത്തെ അറിയിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും മാധ്യമങ്ങളിലൂടെ ഇത് അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ജനറല്‍ മാനേജര്‍ സാമന്തിനെതിരെയും ഉത്തരവാദിത്വപ്പട്ട ഉദ്വോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്നും എത്രയും പെട്ടന്ന് ശിക്ഷനല്‍കുമെന്നും മന്ത്രാലയം പറഞ്ഞു. പൈലറ്റ് ക്ഷാമം നാലു മാസത്തിനകം പരിഹരിക്കുമെന്നും വിദേശ പൈലറ്റുമാരെ റിക്രൂട്ടു ചെയ്ത് ഷെഡ്യൂളുകള്‍ പൈലറ്റിലാത്തതു കൊണ്ടു മുടങ്ങുന്ന സാഹചര്യം ഒഴിവാകാന്‍ പരമാവധി ശ്രമിക്കുമെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications