Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യ കൊലക്കേസ്: പ്രതിയ്ക്ക് വധശിക്ഷ

Rajesh
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി വീരണകാവ് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാജേഷ്‌കുമാറിന് വധശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍ വിധി പ്രസ്താവിച്ചത്.

പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും നിയമം അനുശാസിക്കുന്ന അങ്ങേയറ്റത്തെ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
തനിക്ക് 30 വയസ്സായിട്ടേ ഉള്ളൂവെന്നും ഭാര്യയും അമ്മയും മകളുമുണ്‌ടെന്നും മാനസാന്തരത്തിന് അവസരം നല്‍കണമെന്നുമുള്ള പ്രതിയുടെ അപേക്ഷ കോടതി തള്ളി. ഹീനമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കൊലപാതകം, ബലാത്സംഗം, വഞ്ചന, കവര്‍ച്ച, ഭവനഭേദനം തുടങ്ങി രാജേഷിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ സംശയലേശമെന്യേ തെളിഞ്ഞതായി കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തെളിവു നശിപ്പിച്ചുവെന്ന ഒരു കുറ്റം മാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാനാകാതെ പോയത്.

ദില്ലി കൂട്ടമാനഭംഗം നടന്നതിന് ശേഷം പീഡനക്കുറ്റത്തിന് വധശിക്ഷ വേണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് വിധി പുറത്തുവന്നിരിയ്ക്കുന്നതെന്ന് ശ്രദ്ധേയമാണ്. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച ശേഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് സമാനമായ കുറ്റകൃത്യത്തില്‍ ഒരു പ്രതിക്ക് വധശിക്ഷ വിധിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ആര്യയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചു കൊന്നത്. ആര്യയുടെ വീടിനു സമീപത്ത് വച്ച് പ്രതിയായ രാജേഷിന്റെ ഓട്ടോറിക്ഷയുടെ വീല്‍ റോഡുവക്കിലെ കുഴിയില്‍ വീഴുകയും തുടര്‍ന്ന് ഓട്ടോ പൊക്കുന്നതിന് ആര്യയും കൂട്ടുകാരികളും പ്രതിയെ സഹായിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ ആര്യ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി സ്‌ക്രൂഡ്രൈവര്‍ വാങ്ങാനെന്ന വ്യാജനേ ആര്യയുടെ വീടിനകത്തുകയറുകയും ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+