ഇന്ത്യയ്ക്ക് മറ്റ് പോംവഴികള്‍ തേടേണ്ടി വരും

തിരിച്ചടി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുള്ള നിയമലംഘനങ്ങളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഏതാനും മാസങ്ങളായി ഉണ്ടാകുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഇന്ത്യയെ പോലെ പാക്കിസ്ഥാനും ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ വെടിവെയ്പില്‍ ആശങ്കയുണ്‌ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അലംഘനീയമായ നിയന്ത്രണരേഖയും വെടിനിര്‍ത്തല്‍ കരാറും നിലവിലുണ്‌ടെന്നും ഓര്‍മിപ്പിച്ചു.
വെള്ളിയാഴ്ചയും പാക്കിസ്ഥാന്‍ ഇന്ത്യന്‍ മേഖലയിലെ എട്ടു സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ പ്രകോപനമുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്.
മേന്ദാര്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള കൃഷ്ണഗാട്ടി, സോണാഗലി മേഖലയിലെ എട്ട് സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെയ്പുണ്ടായത്. 20 മിനിറ്റോളം വെടിവെയ്പ് നീണ്ടു നിന്നിരുന്നു.












Click it and Unblock the Notifications