പഞ്ചാബിലും ബസ്സിനുള്ളില്‍ ബലാത്സംഗം

28കാരിയും വിവാഹിതയുമായ യുവതി പഥാന്‍കോട്ടുള്ള വീട്ടില്‍ നിന്നും ഗുര്‍ദാസ്പൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പിലെത്തിയിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നു.
വിജനമായ സ്ഥലത്തേക്കാണ് അവര്‍ ബസ് ഓടിച്ചുപോയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തത് അരുതാത്ത കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. കെട്ടിയിട്ടതിനുശേഷം രാത്രിമുഴുവന്‍ അവര്‍ക്ക് തോന്നിയതെല്ലാം ചെയ്തു-പീഡനത്തിനിരയായ പെണ്‍കുട്ടി പോലിസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി തുടങ്ങി കഴിഞ്ഞു. ബസ്സിലുണ്ടായിരുന്ന ഏഴുപേരില്‍ അഞ്ചു പേരെ ഇതിനകം അറസ്റ്റ്് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്്-സൂപ്രണ്ട് ഓഫ് പോലിസ് ജസ്പാല്‍ സിങ് അറിയിച്ചു.
ദില്ലി ബസ് പീഡനത്തിന്റെ ചൂടാറും മുമ്പാണ് അത്തരത്തിലുള്ള മറ്റൊരു 'ദുരന്തം' കൂടിയുണ്ടായത്. തലസ്ഥാനത്തെ ബസ്സിലുണ്ടായ മൃഗീയ പീഡനത്തില്‍ ഏറെ അവശയായ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയിരുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തിനെതിരേ രാജ്യവ്യാപാകമായി പ്രക്ഷോഭവും ബോധവത്കരണ പരിപാടികളുമുണ്ടായതിനു തൊട്ടുപിറകെയാണ് ഈ സംഭവം.












Click it and Unblock the Notifications