കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോമരാജിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചു

Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: പാക്കിസ്ഥാന്‍ അറുത്തുമാറ്റിയ ഹേംരാജിന്റെ തല തിരിച്ചു കിട്ടുന്നതു വരെ ജലപാനം പോലും ചെയ്യിലെന്ന് ശഠിച്ചിരുന്ന ഹേംരാജിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചു. നാലുദിവസം നീണ്ടു നിന്ന നിരാഹാരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.

ആഹാരം കഴിക്കാത്തതിനാല്‍ ആരോഗ്യം വഷളായ ഹേംരാജിന്റെ ഭാര്യ ധരംവതി, അമ്മ മീന എന്നിവര്‍ക്ക് ഗ്ലൂക്കോസ് ഡ്രിപ്പ് കയറ്റിവരികയായിരുന്നു. കരസേന മേധാവി ജനറല്‍ വിക്രം സിങ് ഉടനെ തന്നെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അഖിലേഷ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ 46ലക്ഷം രൂപ നല്‍കുമെന്ന് പ്രതിരോധ സഹമന്ത്രി ജിതേന്ദ്രസിങ് കുടുംബത്തെ സന്ദര്‍ശിച്ച് അറിയിച്ചു കൂടാതെ സംസ്ഥാന സര്‍ക്കാര്‍ 25ലക്ഷം രൂപ നല്‍കുമെന്നും അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര രൂപ നഷ്ടപരിഹാരം കൊടുത്താലും നഷ്ടപ്പെട്ട ജീവന് പകരമാവില്ല എന്ന് അറിയാമെങ്കിലും ഇത് രക്തസാക്ഷികളുടെ കുടുംബത്തിനു വേണ്ടിയുള്ള ഒരു സഹായമാണെന്നും അഖിലേഷ് അറിയിച്ചു.

ബി ജെ പി ദേശീയാദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാക്കളായ സുഷമ സ്വരാജ്, രാജ്‌നാഥ് സിങ് എന്നിവരും ഹേമരാജിന്റെ കുടുംബാഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.

ജനുവരി എട്ടിന് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ വെടിവച്ച് കൊന്നിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.

English summary
Family of slain Indian Army Lance Naik on Monday broke its four-day-long fast after a visit by Uttar Pradesh Chief Minister Akhilesh Yadav, who promised all help to them and even announced a compensation of Rs 25 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X