പാകിസ്താന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കും

ചീഫ് ജസ്റ്റീസ് ഇഫ്ത്വികാര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. കേസില്‍ കുറ്റാരോപിതരായ 16 പേരെയും 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ നാഷണല്‍ എക്കൗണ്ടബിലിറ്റഇ ബ്യൂറോ(എന്‍എബി)യ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി അഷ്‌റഫിനെ കൂടാതെ മൂന്നു മുന്‍ കാബിനറ്റ് മന്ത്രിമാരും നാല് മുന്‍ സര്‍ക്കാര്‍ സെക്രട്ടറിമാരും കേസില്‍ പ്രതികളാണ്.
2008ല്‍ ജല-ഊര്‍ജ്ജവകുപ്പ് മന്ത്രിയായിരിക്കെയാണ് അഷ്‌റഫ് അഴിമതി നടത്തിയതെന്ന് കോടതി കണ്ടെത്തി. അഴിമതികളിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് ലണ്ടനില്‍ വസ്തുവഹകള്‍ വാങ്ങി കൂട്ടിയതായും ആരോപണമുണ്ട്.
കോടതി അലക്ഷ്യകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് അഷ്‌റഫിന് മുമ്പ് പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്ന യൂസുഫ് റാസ ഗിലാനി രാജിവെച്ചത്. പാകിസ്താനിലെ നിയമപ്രകാരം കോടതി കുറ്റക്കാരനാണെന്ന് വിധിച്ച ഒരാളെ അഞ്ചുവര്‍ഷം വരെ അയോഗ്യനാക്കാന്‍ സാധിക്കും. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരേയുള്ള അഴിമതി കേസുകള്‍ അന്വേഷിക്കാനുള്ള ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഗിലാനിക്കെതിരേ നടപടി.












Click it and Unblock the Notifications