Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സിലെ കൂട്ടബലാത്സംഗം; പ്രതി മൈനറോ?

Delhi Bus Gangrape
ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച ഡല്‍ഹി കൂട്ട മാനഭംഗ കേസില്‍ കുറ്റവാളിയായ ചെറുപ്പക്കാരന്റെ അമ്മ പ്രതികരിക്കുന്നു.

11-ാം വയസ്സില്‍ നാടുവിട്ടു പോയ അവന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞത് തന്നെ ഞെട്ടിക്കുന്നതാണെന്നും അവന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ അവന് ശിക്ഷ നല്‍കുക തന്നെ ചെയ്യണമെന്നും അമ്മ പറഞ്ഞു.

അമ്മാവന്റെയൊപ്പം 5വര്‍ഷം മുമ്പാണ് ജോലിക്കെന്നും പറഞ്ഞ് വീടുവിട്ടു പോയത്. 17വയസ്സുളള ഇയാള്‍ക്ക് വ്യക്തമായ ജോലിയോ, അഡ്രസ്സോ ഇല്ല. ബസ്സ് ടെര്‍മിനലുകളില്‍ ക്ലീനറായോ, കണ്ടക്ടറായോ ജോലി ചെയ്തു വരികയാണ്.

ആനന്ദ് വിഹാര്‍ ബസ്സ് ടെര്‍മിനലില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് ജുവനൈല്‍ ഹോമിലോട്ട് മാറ്റി. പ്രതിയുടെ പ്രായം തെളിയിക്കാനുള്ള രേഖകളുമായി ഹാജരാവാന്‍ പ്രിന്‍സിപ്പലിനോട് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതി മൂന്നാം ക്ലാസുവരെ പഠിച്ച യു പി യിലെ ഭവാനിപുരിലുള്ള സ്‌കൂളിലെ പ്രിന്‍സിപ്പലാണ്‌ ഹാജരായത്. സ്‌കൂള്‍ രേഖകളില്‍ ഇയാള്‍ക്ക് 17വര്‍ഷവും 6മാസം 11ദിവസുമാണ് പ്രായമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ മൊഴ രേഖപ്പെടുത്തിയതിന് ശേഷം കേസ് ജനുവരി 28ലേക്ക് തുടര്‍ വിചാരണയ്ക്കായി മാറ്റിവെച്ചു. പ്രതിയുടെ പ്രായം സംബന്ധിക്കുന്ന അന്നത്തെ വാദങ്ങള്‍ക്കു ശേഷം ജുവനൈല്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് അഭിഭാഷകന്‍ രാജേഷ് തിവാരി അറിയിചചു.

പ്രായപൂര്‍ത്തിയായിട്ടില്ലെന്ന അവകാശം വാദം ഉന്നയിക്കുന്ന ഈ പ്രതിയാണ് പെണ്‍കുട്ടിയെ മൃഗീയമായി ഉപദ്രവിച്ചത്. എന്നാല്‍ ഇയാളുടെ വയസ്സില്‍ ദുരൂഹത ോന്നുന്നതിനാല്‍ എല്ലു പരിശോധന(ബോണ്‍ ഏജ് ടെസ്റ്റ) നടത്തേണ്ടി വരുമെന്നും ബോര്‍ഡ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+