പാകിസ്താനില്‍ സൈന്യം പിടിമുറുക്കുന്നു
ഇസ്ലാമാബാദ്: പാകിസ്താനില്‍ സൈന്യം ഭരണം പിടിച്ചെടുക്കാന്‍ ഗൂഡാലോചന നടത്തുന്നതായി ആരോപണം. പ്രധാനമന്ത്രി രാജ പര്‍വേഷ് അഷ്‌റഫിനെതിരെയുള്ള അറസ്റ്റ് വാറണ്ട് ഈ നീക്കത്തിന്റെ ഭാഗമായാണ്. കോടതിയും സൈന്യവും തമ്മില്‍ ധാരണയുണ്ട്-അഷ്‌റഫിന്റെ അടുത്ത അനുയായിയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ഫവാദ് ചൗധരിയാണ് ഇത്തരത്തിലുള്ള ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
തെഹ്‌രിക് മിന്‍ഹാജ് ഉല്‍ ഖുറാന്‍ തലവനും പ്രമുഖ മതപണ്ഡിതനുമായ തഹീര്‍ ഉല്‍ ഖാദിരിയും സൈന്യവും കോടതിയും ഒത്തുചേര്‍ന്നാണ് സര്‍ക്കാറിനെതിരേ കരുക്കള്‍ നീക്കുന്നത്. ഖാദിരിയുടെ ലോങ് മാര്‍ച്ച് ലക്ഷ്യത്തിലെത്തുന്നത് കണക്കാക്കിയാണ് പ്രധാനമന്ത്രിയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

2200 കോടി രൂപയുടെ റെന്റല്‍ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് അഷ്‌റഫിനെതിരേ സുപ്രിം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തണമെന്നാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ഇഫ്ത്വികാര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കോടതി കുറ്റക്കാരനാണെന്ന കണ്ടെത്തിയ പശ്ചാത്തലത്തില്‍ അഷ്‌റഫിനും രാജിവെച്ചൊഴിയേണ്ടി വരും. കോടതി അലക്ഷ്യകേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അഷ്‌റഫിന്റെ മുന്‍ഗാമിയായിരുന്ന യൂസുഫ് റാസ ഗിലാനിയും രാജിവെച്ചിരുന്നു.












Click it and Unblock the Notifications