ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം

ജനുവരി എട്ടിനാണ് ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായുള്ള കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇതോടെ 28 മാസം പ്രായമായ സര്‍ക്കാര്‍ ന്യൂനപക്ഷമായി.
ജെഎംഎം പിന്‍വാങ്ങിയതിനു തൊട്ടുപിറകെ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട നിയമസഭ പിരിച്ചുവിടുന്നതിന് സെയ്ദ് അഹമ്മദിന് ശുപാര്‍ശ നല്‍കിയിരുന്നു.
2000ല്‍ രൂപീകൃതമായ ജാര്‍ഖണ്ഡ് ഇതുവരെ രണ്ടു തവണ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിട്ടുണ്ട്. നിലവില്‍ 82 അംഗ നിയമസഭയില്‍ ബിജെപിക്കും ജെഎംഎമ്മിനും 18 വീതം അംഗങ്ങളാണുള്ളത്. ആറ് ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയന്‍ അംഗങ്ങളുടെയും രണ്ടു ജനതാദള്‍ യുനൈറ്റഡ് അംഗങ്ങളുടെയും പിന്തുണ സര്‍ക്കാറിനുണ്ടായിരുന്നു.
മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് 13ഉം ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയ്ക്ക് 11ഉം ആര്‍ജെഡിയ്ക്ക് അഞ്ചും സിപിഐഎംഎല്‍, മാര്‍ക്‌സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ജാര്‍ഖണ്ഡ് പാര്‍ട്ടി, ജാര്‍ഖണ്ഡ് ജനാധികാര്‍ മഞ്ച്, ജെയ് ഭാരത് സമാപാര്‍ട്ടിയ്ക്കും ഓരോ അംഗങ്ങള്‍ വീതവുമുണ്ട്.












Click it and Unblock the Notifications