ഫോണ്‍ രതി, യുവാവിനെ അറസ്റ്റ് ചെയ്തു

വ്യാജ ഐഡിന്റിറ്റി കാര്‍ഡ് ഉപയോഗിച്ചെടുത്ത സിം കാര്‍ഡുകളിലൂടെ ഏഴായിരത്തിലധികം അശ്ലീല എസ്എംഎസുകളാണ് ഇയാള്‍ അയച്ചിട്ടുള്ളത്. ഇയാള്‍ സ്ത്രീകളെ വിളിച്ച് ശല്യം ചെയ്യുന്നത് മുന്‍ധാരണയോടുകൂടിയല്ല. കറക്കി കുത്തുന്ന നമ്പറുകളില്‍ വിളിച്ചു നോക്കുമ്പോള്‍ സ്ത്രീ ശബ്ദമാണ് മറു ഭാഗത്തെങ്കില്‍ ആ നമ്പര്‍ സേവ് ചെയ്ത് വയ്ക്കുകയും പിന്നീട് അതിലേക്ക് അശ്ലീല മെസേജുകള്‍ അയക്കുകയും, വിളിച്ച് മോശമായി സംസാരിക്കുകയും ചെയ്യുകയാണ് ഇയാളുടെ രീതി. 'സുഖ'ത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കുറ്റസമ്മതം നടത്തിയതായി സീനിയര്‍ ഇന്‍സപെക്ടര്‍ ബിംദേവ് റത്തോഡ് പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ ഒരു യുവതി നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം നടത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. അടുത്തകാലത്ത് പരാതിക്കാരുടെ എണ്ണം കൂടിയപ്പോള്‍ പൊലീസ് വീണ്ടും സജീവമായി. ഇത്തവണ മൊബൈലിന്റെ ഐഎംഇഐ നമ്പറാണ് ബല്‍ബീറിനെ കുടുക്കി. വ്യാജ ഐഡികാര്‍ഡുകള്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കിയതിനെ കുറിച്ചും പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലൈംഗികസുഖം ആസ്വദിക്കാനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ ഫോണിനെ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കൂടി വരികയാണ്. പല അവിഹിത ബന്ധങ്ങളുടെയും തുടക്കം ഇത്തരത്തിലുള്ള ഫോണ്‍രതികളാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. ഒരു കൗതുകത്തിന് ആരംഭിക്കുന്ന ഫോണ്‍ വിളിയ്ക്ക് പതുക്കെ പതുക്കെ അടിമയാകുന്നുവെന്നതാണ് ഏറ്റവും വലിയ അപകടമെന്ന് പ്രമുഖ സൈക്കോളജിസ്റ്റുകളെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications