ഫേസ്ബുക്കില്‍ കുരുങ്ങി: പ്രതി പൊലീസിന്റെ വലയില്‍

സമാന രീതിയില്‍ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയ ഇയാളെ മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം നല്‍കി കബളിപ്പിക്കപ്പെട്ട യുവാക്കള്‍ പെണ്‍കുട്ടിയുടെ പേരിലുള്ള ഫേസ്ബുക്ക് എക്കൗണ്ടിലൂടെ പരിചയപ്പെട്ട് അയ്യൂബിനെ മലപ്പുറത്ത് സ്‌കൂള്‍ കലോത്സവ വേദിയിലേക്ക് വിളിച്ചുവരുത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ മലപ്പുറത്ത് എത്തിയ അയൂബിനെ മഫ്ത്തിയിലുള്ള പൊലീസിന്റെ സഹായത്തോടെ നിലമ്പൂര്‍ എസ് ഐയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. എടക്കര സ്വദേശി കൊന്നോത്ത് ഷമീര്‍, സുഹൃത്ത് ജാഫര്‍ എന്നിവരില്‍ നിന്നും 2012 ജനുവരി ആറിന് സിങ്കപ്പൂരിലേക്ക് വിസ നല്കാമെന്ന് പറഞ്ഞ് 52,000 രൂപയും പിന്നീട് 30,000 രൂപയും വാങ്ങി തട്ടിപ്പ് നടത്തിയതിന് എടക്കര പൊലീസില്‍ അയൂബിനെതിരെ നിലവില്‍ കേസുണ്ട്.
എടക്കര സ്വദേശികളായ ഷിജോയില്‍ നിന്നും സുഹൃത്തില്‍ നിന്നും കഴിഞ്ഞ നവംബറില്‍ 30,000 രൂപ വീതം വാങ്ങി തട്ടിപ്പ് നടത്തി. കാരപ്പുറം കുറ്റിയന്‍മൂച്ചി റഫീഖിന് സൗദിയിലേക്ക് വിസക്ക് 50,000 രൂപയും, കാസര്‍ഗോഡ് നീലേശ്വരം സ്വദേശികളായ അഞ്ചുപേരില്‍ നിന്നും ദുബായിലേക്ക് വിസ വാഗ്ദാനം ചെയ്ത് 50,000 രൂപ വീതവും വാങ്ങിയിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിനിയായ യുവതിയില്‍ നിന്നും തുണി മൊത്തവ്യാപാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചും ഇയാള്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. നിലമ്പൂര്‍ എടക്കരയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും 25,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങി വണ്ടിച്ചെക്ക് നല്കി കബളിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications