ഷിന്‍ഡെ പ്രസ്താവന: സോണിയ മാപ്പു പറയണം

ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പാകിസ്ഥാനെതിരെ ഒന്നും പറയാതെ ബിജെപിയെ അപമാനിക്കുന്ന കോണ്‍ഗ്രസ് ശ്രമം നല്ലതല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഷിന്‍ഡെയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനേ ഇതുപകരിക്കുകയുള്ളുവെന്നും ബി.ജെ.പി ശക്തമായി പ്രതികരിച്ചു.
ആര്‍എസ്എസ്, ബി ജെ പി സംഘടനകളുടെ നേതൃത്വത്തില്‍ ഭീകരപരിശീലന ക്യാമ്പുകള്‍ നടത്താറുണ്ടെന്ന ആരോപണവും എ ഐ സി സി സമ്മേളത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉന്നയിച്ചിരുന്നു. ഈ പ്രസ്താവനക്കെതിരെ ഇരു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഈ സംഘടനകളുടെ ക്യാമ്പുകള്‍ വര്‍ഗ്ഗീയതയും, തീവ്രവാദവും പടര്‍ത്തുന്ന പ്രചരണങ്ങളാണ് നടത്തുന്നതെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചിരുന്നു.
അതേസമയം ഈ പ്രസ്താവനക്കെതിരെ ആര്‍ എസ് എസ്സ് വക്താവ് രാംമാവും രംഗത്തെത്തിയിട്ടുണ്ട്. തികച്ചും നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും പാര്‍ട്ടി നേതാക്കളെ സന്തുഷ്ടരാക്കാന്‍ വേണ്ടി നടത്തുന്ന അഭ്യാസമാണിതെന്നും വോട്ട ബാങ്ക് ലക്ഷ്യം വെച്ചു കൊണ്ടുള്ള രാഷ്ട്രിയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് ഇരു സംഘടനകളുടെയും ആവശ്യം. എന്നാല്‍ ഷിന്‍ഡെയെ അനുകൂലിച്ച് നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ്് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications