Get Updates
Get notified of breaking news, exclusive insights, and must-see stories!

ബണ്ടി ചോര്‍ പദ്മാനഭസ്വാമിക്ഷേത്രം സന്ദര്‍ശിച്ചില്ല

Bunty Chor
തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച് മോഷണം നടത്തി സ്ഥലം വിട്ട ബണ്ടി ചോര്‍ എന്ന ദേവേന്ദര്‍ സിങ് പദ്മനാഭസ്വാമിക്ഷേത്രത്തില്‍ പോയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു. ഇയാള്‍ ക്ഷേത്രത്തില്‍ വന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പതു ദിവസത്തെ സിസി ടിവിക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബണ്ടിചോറിന്റെ മുഖവുമായി സാമ്യമുള്ള മൂന്ന് ദൃശ്യങ്ങള്‍ സിസി ടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നെങ്കിലും വിശദമമായ പരിശോധനയില്‍ ഇത് ഇയാളല്ലെന്ന് വ്യക്തമായി. ക്ഷേത്രത്തിലുള്ള നിധി ലക്ഷ്യമിട്ട് ബണ്ടി ചോര്‍ വന്നുവെന്ന തരത്തിലായിരുന്നു അ്ഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്.

അതേസമയം, ബണ്ടിചോറിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ബണ്ടിചോര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നല്‍കിയ ഒരു മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. പെരുമ്പാവൂരില്‍ നിന്നാണ് ഈ നമ്പര്‍ എടുത്തിരിക്കുന്നത്. എന്നാല്‍ വ്യാജ വിലാസങ്ങള്‍ ഉപയോഗിച്ചാണ് നമ്പര്‍ കൈക്കലാക്കിയിരിക്കുന്നത്.

അതേസമയം, ബണ്ടിചോറിന്റെ കടത്തിക്കൊണ്ടു പോയ ആഡംബര കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പല ചെക്‌പോസ്റ്റുകളിലൂടെയും വാഹനം കടന്നുപോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വാഹനം ഇപ്പോള്‍ എവിടെയാണെന്നതിനെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 28ലക്ഷം രൂപ വിലയുള്ള മിത്സുബിഷി ഔട്ട്‌ലാന്റര്‍ കാറുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്.

അതിനിടെ നഗരത്തില്‍ വീണ്ടും വന്‍കവര്‍ച്ച നടന്നത് പോലീസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ബണ്ടി ചോറിനെ പരതി പൊലീസ് നടക്കുമ്പോള്‍ നഗരമധ്യത്തിലുള്ള വീട്ടില്‍ നിന്നും 130 പവന്‍ മോഷണം പോയതാണ് പുതിയ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+