പിണറായിക്കെതിരെ വിഎസ് രഹസ്യനീക്കം നടത്തി

വിഎസിനെതിരെയുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എംപിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കരുണാകരന്‍ നടത്തിയ അന്വേഷണത്തിലാണ് വി.എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായാണ് അറിയുന്ന
വി.എസ്. മുഖ്യമന്ത്രി ആയിരിക്കേ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. രാജേന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു കമ്മീഷനെ നിയോഗിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേന്ദ്രന്റെ പരാതിയില്‍ കഴമ്പുണ്‌ടെന്ന് കമ്മീഷന്‍ കണ്‌ടെത്തി. കരുണാകരന്റെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാനാണ് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്.
ലാവലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ വി.എസ്. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍, ജസ്റ്റിസുമാരായ കെ.ജി.ബാലകൃഷ്ണന്‍, എച്ച്.എല്‍ . ദത്തു, വി.കെ.ബാലി എന്നിവരുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അധികാര ദല്ലാളായ ടി.ജി.നന്ദകുമാറാണ് ഈ കൂട്ടിക്കാഴ്ചകള്‍ക്ക് അവസരം ഒരുക്കിക്കൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications