Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ക്കോട്:നാലുപേര്‍കാറിനുള്ളില്‍ മരിച്ചനിലയില്‍

കാസര്‍കോട്: മാതാപിതാക്കളുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ കാറിനുള്ളില്‍ കണ്ടെത്തി. കൂഡ്‌ലു ഗോപാലകൃഷ്ണ സ്‌കൂളിന് സമീപത്ത് ബന്തടുക്ക സ്വദേശിയും കെല്‍ ജീവനക്കാരനുമായ സോണിക്കുട്ടി (46), ഭാര്യ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നേഴ്‌സുമായ ത്രേസ്യാമ്മ (39), മക്കളായ ഏഴാംക്ലാസ് വിദ്യാര്‍ഥി ജെറിന്‍ (12), അഞ്ചാംക്ലാസ് വിദ്യാര്‍ഥി ജുവല്‍ (10) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മായിപ്പാടി പേരാല്‍ കണ്ണൂര്‍ റോഡരികില്‍ എച്ച് എ എല്ലിനു സമീപം നിര്‍ത്തിയിട്ട കാറിനകത്താണ്് നാലു പേരുടെയും മൃതദേഹം ഇന്നലെ രാവിലെയോടെ കണ്ടെത്തിയത്. പൊലീസ് സംഘമെത്തിയ ശേഷം കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഭാര്യയെയും മക്കളെയും കഴുത്ത് ഞെരിച്ചും വെട്ടിയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. സോണിക്കുട്ടിയുടെയും ത്രേസ്യാമ്മയുടെയും മൃതദേഹങ്ങള്‍ കാറിന്റെ മുന്‍സീറ്റിലായിരുന്നു. കൊലപാതകാരണം കടബാധ്യതയാണെന്ന് സംശയിക്കുന്നതായും ഇതു സംബന്ധിച്ച് സോണിക്കുട്ടി എഴുതിവച്ച ആത്മഹത്യാകുറിപ്പ് വീട്ടില്‍നിന്ന് കണ്ടുകിട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Murder-Kasaragod

പുലര്‍ച്ചെ മൂന്നരയോടെ ജുവലിനെ ഉറക്കത്തില്‍ കഴുത്ത് ഞെരിച്ചും ജെറിനെ കഴുത്ത് വെട്ടിയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഭാര്യയെ വെട്ടിയും കുത്തിയും കൊന്നു. തുടര്‍ന്ന് പുറത്ത് നിര്‍ത്തിയിട്ട കാറില്‍ മൃതദേഹങ്ങള്‍ കൊണ്ടുവച്ച് കാറില്‍കയറി മായിപ്പാടി ഭാഗത്തേക്ക് ഓടിച്ചുപോയി. അവിടെ റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട് കൈയ്യില്‍ കരുതിയ വിഷം കഴിച്ച് കാറിലെ ഗ്യാസ് സിലിണ്ടര്‍ അഴിച്ച് വിട്ട് കാറിന് തീകൊളുത്തി. തീ പടര്‍ന്നില്ലെന്നും പൊലീസ് പറയുന്നു.

കൂഡ്‌ലുവിലെ പള്ളിക്കലിലെ ഇവരുടെ ഇരുനില വീട് ഇന്നലെ അടച്ചിട്ട നിലയിലാണ് സമീപവാസികള്‍ കണ്ടത്. പത്രം വരാന്തയില്‍ ചുരുട്ടിയിട്ട നിലയിലുണ്ടായിരുന്നു. അടച്ചുപൂട്ടിയ വീടിന്റെ മുന്‍വശത്തെ വാതിലിനു സമീപം രക്തത്തുള്ളികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+