Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍ഹാസന്‍ ശത്രുവല്ലെന്ന് ജയലളിത

Jayalalithaa
ദില്ലി: കമലഹാസന്‍ ചിത്രമായ വിശ്വരൂപം വിലക്കിയത് വ്യക്തിവിരോധം മൂലമല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. കമല്‍ഹാസനോടോ അദ്ദേഹത്തിന്റെ സിനിമയോടെ തനിയ്ക്ക് വ്യക്തിപരമായി വിരോധമൊന്നുമില്ല. അത്തരം ആരോപണങ്ങളെല്ലാം പ്രചാരണങ്ങള്‍ മാത്രമാണ്. ഏതുനിലയ്ക്ക് നോക്കിയാലും കമല്‍ എന്റെ ശത്രുവല്ല.

മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ ക്രമസമാധാന നില കാത്തുസൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം തനിക്കുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പോലീസിന്റെ നിലവിലെ അംഗബലം ഉപയോഗിച്ച് ചിത്രം റിലീസ് ചെയ്യാനിരുന്ന സംസ്ഥാനത്തെ 524 തിയറ്ററുകള്‍ക്കും എല്ലായ്‌പ്പോഴും സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ട്.സിനിമയ്‌ക്കെതിരേ 24 മുസ്‌ലീം സംഘടനകളാണ് പ്രതിഷേധമുയര്‍ത്തിയത്. ചിത്രം റിലീസ് ചെയ്താല്‍ കലാപം ഉണ്ടാകുമോയെന്നു പോലും ഭയപ്പെട്ടിരുന്നതായി അവര്‍ പറഞ്ഞു.

തന്റെ സര്‍വ്വസമ്പാദ്യവും വിശ്വരൂപത്തിന്റെ നിര്‍മാണത്തിനായി മുടക്കിയെന്ന കമല്‍ഹാസന്റെ അവകാശവാദത്തെയും ജയലളിത ചോദ്യം ചെയ്തു. അറുപതിനോടടുത്തെത്തിയ പക്വമതിയായ ചലച്ചിത്ര പ്രവര്‍ത്തകനാണ് കമല്‍. അങ്ങനെ ഒരാള്‍ ഒരു സിനിമ നിര്‍മിക്കുമ്പോള്‍ കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മാത്രമേ മുന്നോട്ടു പോകാന്‍ പാടുള്ളൂ.

ഇനി കമല്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ തന്റെ സര്‍ക്കാര്‍ എങ്ങനെയാണ് അതിനുത്തരവാദിയാവുകയെന്നും ജയലളിത ചോദിച്ചു.
കമല്‍ തന്നെ കാണാന്‍ അവസരം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച അനാവശ്യമാണെന്നതിനാല്‍ അനുമതി നിഷേധിച്ചുവെന്നും ജയലളിത പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിന്റെ വിലക്കിനെതിരേ കമലഹാസന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് വീണ്ടും സ്റ്റേ വാങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+