ജനം പറയുന്ന പോലെ പ്രവര്‍ത്തിക്കാനാവില്ല: ചാണ്ടി

കുറ്റം ചെയ്യാത്ത ആളെ ക്രൂശിക്കാന്‍ കഴിയില്ല. കുറ്റം ആരു ചെയ്താലും സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ രണ്ടാം തവണയും നിയമസഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ചെയറിന് സമീപത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച നാല് പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു.
ശിവന്‍കുട്ടി, ആര്‍ രാജേഷ്, ബാബു പാലിശ്ശേരി, ജെയിംസ് മാത്യു എന്നിവരാണ് സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തേക്ക് കയറാന്‍ ശ്രമിച്ചത്. കോടിയേരി ഇടപെട്ട് അംഗങ്ങളെ താഴെയിറക്കുകയായിരുന്നു. പ്രതിഷേധം തുടര്‍ന്നതോടെ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
സൂര്യനെല്ലിക്കേസില്‍ പി.ജെ.കുര്യനെതിരെ പുനരന്വേഷണം പ്രഖ്യാപിക്കുന്നതു വരെ സന്ധിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കേസില്‍ പുനരന്വേഷണമില്ലെന്ന നിലപാട് ഭരണാഘടനാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഭരണഘടനയെ അവഹേളിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തു തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications