കുര്യനുള്ള കുരുക്ക് മുറുകുന്നു

സംഭവദിവസം തിരുവല്ലയിലെ ഇടിക്കുളയുടെ വീട്ടില്‍വെച്ച് അഞ്ചുമണിക്കാണ് കുര്യനെ കണ്ടതെന്നാണ് രാജന്‍ തിങ്കളാഴ്ച ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കുര്യന്‍ വീട്ടില്‍ വന്ന സമയം കൃത്യമായി ഓര്‍ക്കുന്നില്ലെന്നും വൈകിട്ട് നാലരയോടെയോ മറ്റോ ആണെന്നുമാണ് ഇടിക്കുളയുടെ ഭാര്യ അന്നമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.
കുര്യന് ചായ കൊടുത്തിരുന്നു. മുക്കാല്‍മണിക്കൂറോളം വീട്ടിലുണ്ടായിരുന്നു. താനും ഭര്‍ത്താവും വീട്ടുജോലിക്കാരും ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. കുര്യന്‍ ഫോണ്‍ ചെയ്യുകയാണെന്ന് ഭര്‍ത്താവ് പറഞ്ഞതായി ഓര്‍ക്കുന്നുവെന്നും ഇടിക്കുളയുടെ ഭാര്യ പറഞ്ഞു. എന്നാല്‍ അന്നു രാത്രി എട്ടു മണിവരെ ഇടിക്കുളയുടെ വീട്ടിലായിരുന്നുവെന്നാണു കുര്യന്റെ വാദം.
നേരത്തെ, കുര്യനെ കണ്ടത് രാത്രി ഏഴ് മണിക്കാണെന്ന് അന്വേഷണ സംഘത്തിന് രാജന്‍ മൊഴി നല്‍കിയിരുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതിയും സുപ്രീംകോടതിയും കുര്യനെ വെറുതെവിട്ടത്.
എന്നാല്‍ കേസിലെ മറ്റൊരു സാക്ഷി അഡ്വക്കെറ്റ് കുരുവിള ജേക്കബ് കുര്യന് അനുകൂലമായി കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു. വൈകിട്ട് 6.30നാണു താന്‍ ഇടിക്കുളയുടെ വീട്ടില്‍ രാജനും കോണ്‍ഗ്രസ് നേതാവ് ചാര്‍ളിക്കുമൊപ്പം കുര്യനെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സാക്ഷികളുടെ നിലപാടുമാറ്റത്തോടെ സംഭവദിവസം കുര്യന്‍ നടത്തിയെന്ന് പറയപ്പെടുന്ന യാത്രയെക്കുറിച്ചുള്ള ദുരൂഹതകള്‍ക്ക് കനംവെയ്ക്കുകയാണ്. പുനരന്വേഷണം വേണമെന്ന ആവശ്യത്തിന് ശക്തിപകരുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് നിമയവിദഗ്ധര്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications