Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയെത്തിയത് ഭീഷണിപ്പെടുത്താന്‍: ആര്‍എംപി

RMP
കോഴിക്കോട്: ഒഞ്ചിയത്തെ ആക്രമണങ്ങളെല്ലാം സി പി എം നടത്തിയ പ്രതിരോധത്തിന്റെ ഭാഗമാണെന്ന മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും വിവാദനായകനുമായ എം എം മണിയുടെ പ്രസംഗം ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സി പി എമ്മിന്റെ പങ്കാളിത്തം തുറന്ന് സമ്മതിക്കലാണെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. ഫാസിസ്റ്റ് പ്രസ്ഥാനമായി മാറിയ സി പി എമ്മിന്റെ ക്രിമിനല്‍ സംഘത്തിന് ഉത്തേജനം നല്‍കാനും എതിരാളികളെ ഭയപ്പെടുത്താനുമാണ് എംഎം മണിയെ പോലെ ഒരാളെ ഓര്‍ക്കാട്ടേരിയില്‍ അവതരിപ്പിച്ചതെന്നും ഇവര്‍ ആരോപിച്ചു.

ടി പി വധത്തില്‍ പങ്കില്ലെന്ന് പറഞ്ഞുനടന്ന സി പി എം നേതാക്കള്‍ മണിയുടെ പ്രസംഗത്തോടെ തുറന്നുകാട്ടപ്പെട്ടിരിക്കയാണ്. രാജ്യത്തെ ജനങ്ങളോട് ഇക്കാര്യത്തില്‍ സി പി എം മാപ്പുപറയണം. ഒഞ്ചിയത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനും ആര്‍ എം പി പ്രവര്‍ത്തകരെ കടന്നാക്രമിക്കാനുമുള്ള ആഹ്വാനമാണ് യഥാര്‍ത്ഥത്തില്‍ എം എം മണി ഒഞ്ചിയത്ത് നടത്തിയത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ തുടങ്ങാനിരിക്കെ കേസിലെ സാക്ഷികളെ ഭയപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് മണിയുടെ കൊലവെറി പ്രസംഗം ഇവിടെ സംഘടിപ്പിച്ചത്.

ടി പി വധക്കേസിലെ പ്രധാന പ്രതിയായ കെ കെ കൃഷ്ണന്‍ ഇരുന്ന വേദിയില്‍ നിന്നാണ് എം എം മണി വെല്ലുവിളി നടത്തിയത്. ടി പി വധത്തോടെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സി പി എം വിചാരണ നീട്ടിവെക്കാനുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടത്തി. സാക്ഷികള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കാന്‍ നോക്കുകയാണ് സി പി എം. സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള മണി അടക്കമുള്ള സി പി എം നേതാക്കളുടെ ആസൂത്രിതനീക്കത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ചെറുത്ത് തോല്‍പ്പിക്കണം.

ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വിപുലമായ ഐക്യനിര രൂപപ്പെടുത്തുന്നതിന് ആര്‍ എം പി നേതൃത്വം നല്‍കുമെന്നും ആര്‍ എം പി സെക്രട്ടറി എന്‍ വേണു, ടി പിയുടെ വിധവ കെ കെ രമ, കെ എസ് ഹരിഹരന്‍ എന്നിവര്‍ പറഞ്ഞു.
സൂര്യനെല്ലിക്കേസില്‍ സി പി എം നടത്തുന്ന സമരം ഇരകള്‍ക്ക് വേണ്ടിയല്ലെന്നും വേട്ടക്കാര്‍ക്കുവേണ്ടിയാണെന്നും ഇവര്‍ ആരോപിച്ചു. സൂര്യനെല്ലി, ഐസ്‌ക്രീം കേസുകള്‍ അട്ടിമറിച്ച സിപിഎമ്മിന് സമരം ചെയ്യാന്‍ ധാര്‍മ്മികമായി അവകാശമില്ല. പി ജെ കുര്യനും പി കെ കുഞ്ഞാലിക്കുട്ടിയും സി പി എമ്മിന്റെ സ്വന്തക്കാരാണെന്നും ആര്‍ എം പി നേതാക്കള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+