നാവികര്‍ക്ക് ഇറ്റലിയില്‍ ശിക്ഷയനുഭവിക്കാം

ഇതോടെ കടല്‍ക്കൊലക്കേസില്‍ ശിക്ഷ ലഭിച്ചാല്‍ ഇറ്റാലിയന്‍ നാവികര്‍ സ്വന്തം രാജ്യത്തു തടവുശിക്ഷ അനുഭവിച്ചാല്‍ മതി. 2012 ജനുവരിയില്‍ ഒപ്പുവച്ച കരാര്‍ ഡിസംബറില്‍ പ്രാബല്യത്തില്‍ വന്നു.
വെടിവയ്പ്പു സംഭവം ഉണ്ടായതിനെത്തുടര്‍ന്നു കരാര്‍ പ്രാബല്യത്തിലാക്കാനുള്ള നടപടികള്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ വേഗത്തിലാക്കി. ഇറ്റാലിയന്‍ പാര്‍ലമെന്റ് കരാറിനു നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരു രാജ്യങ്ങളും കരാര്‍ പരസ്പരം കൈമാറിയതോടെ ഡിസംബര്‍ 17ന് ഉടമ്പടി പ്രാബല്യത്തില്‍ വന്നു.
കരാര്‍ പ്രകാരം ഇന്ത്യന്‍ കോടതി ശിക്ഷിക്കുന്ന ഇറ്റാലിയന്‍ പൗരന്മാര്‍ ഇറ്റലിയിലെ ജയിലും ഇറ്റാലിയന്‍ കോടതി ശിക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ ജയിലിലും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാം.
എല്ലാ കേസിലും കോടതി വിധി വന്ന ശേഷമെ ശിക്ഷ ലഭിച്ച കുറ്റവാളിക്കു സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ സാധിക്കൂ. എന്നാല്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന പ്രതികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. നാവികരെ കൂടാതെ ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന മൂന്ന് ഇറ്റാലിയന്‍ പൗരന്മാര്‍ക്കും കൈമാറ്റ കരാറിന്റെ ഗുണം ലഭിക്കും. കടല്‍കൊല കേസ് ഇപ്പോള്‍ ഡല്‍ഹിയിലെ അതിവേഗകോടതിയാണ് പരിഗണിക്കുന്നത്.












Click it and Unblock the Notifications