കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യര്‍ സ്മാരകം ഇനി മാപ്പിളകലാ അക്കാദമി

  • By ഷിബു
Google Oneindia Malayalam News

മലപ്പുറം: കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം മാപ്പിളകലാ അക്കാദമിയായി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനകം ഇതിന്റെ ഉത്തരവ് പുറപ്പെടുവിപ്പിക്കുമെന്നും അക്കാദമി നല്ലനിലയില്‍ കൊണ്ടുപോവാന്‍ നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും പ്ലാന്‍ ഫണ്ടില്‍നിന്നും ധനകാര്യ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് സഹായം നല്‍കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് അറിയിച്ചു.

മാപ്പിളകലാ അക്കാദമിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. കേരളത്തിലെ വലിയ സാംസ്‌കാരിക സ്ഥാപനമായി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം മാറിയെന്നും ഒരു ജനതയുടെ ജീവിത വികാരങ്ങള്‍ പകര്‍ത്തിയ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്കുള്ള അംഗീകാരമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Mappila Kala Academy

വൈദ്യര്‍ മഹോത്സവത്തിന്റെ ഔദ്യോഗകിക ഉദ്ഘാടനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. ചരിത്രപരമായ ദൗത്യമാണ് പഴയകാല പാട്ടുകള്‍ നിര്‍വ്വഹിച്ചതെന്നും, പോയകാലത്തെ അറിയാന്‍ പഴയകാല മാപ്പിളപ്പാട്ടുകള്‍ പരിശോധിച്ചാല്‍ മതിയാകുമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സ്ഥാപക ചെയര്‍മാന്‍ കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ ഛായാചിത്രം ചടങ്ങില്‍ കുഞ്ഞാലിക്കുട്ടി അനാഛാദനം ചെയ്തു. മാപ്പിളകവി ചെലവൂര്‍ കെ സി അബൂബക്കറിനെ മന്ത്രി കെ സി ജോസഫ് ആദരിച്ചു.

English summary
Kondotty Mahakavi Moyinkutty Vaidyar smarakam declared as Mappila Kala Academy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X