ആനന്ദ് ജോണ്‍ കുറ്റം സമ്മതിച്ചു

2007 മാര്‍ച്ചില്‍ ലൈംഗീക പീഡനവും സമാനമായ കുറ്റങ്ങളും ആരോപിച്ച് 59വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ആനന്ദ്. പതിനാലിനും ഇരുപത്തൊന്നിനുമിടയില്‍ വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന കുറ്റത്തിനാണ് ലോസ് ആഞ്ചല്‍സ് കോടതി 59 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്.
ഇതുവരെ എല്ലാ കേസുകളിലും കുറ്റം നിഷേധിക്കുകയായിരുന്നു ആനന്ദ് ജോണ്‍ ഒരു കേസില്‍ കുറ്റം സമ്മതിച്ചതോടെ ആനന്ദിനെതിരെ മാന്‍ഹാട്ടണ്‍ കോടതിയിലെ മറ്റ് കേസുകള്‍ ഒഴിവാക്കി. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ ഒന്നാം നിര ഫാഷന്‍ ഡിസൈനര്‍മാരിലൊരാളായി തീര്‍ന്ന മലയാളിയാണ് ആനന്ദ് ജോണ്‍.
ലോകത്തിലെ ഏറ്റവും വിജയിച്ച ദക്ഷിണേഷ്യക്കാരില്‍ ഒരാളായി യു.എസ്. മാസികയായ 'ന്യൂസ്‌വീക്ക്' 2004ല്‍ ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. യു.എസ്സില്‍ താമസിക്കുന്ന ആനന്ദ് ജോണിനെതിരെ 2001ലാണ് കുറ്റാരോപണങ്ങള്‍ തുടങ്ങുന്നത്. ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ പറഞ്ഞതോടെ പലസ്ത്രീകളും ഈ ആരോപണവുമായി മുന്നോട്ടു വന്നു. കേസുകളില്‍ 43 എണ്ണവും തള്ളിപ്പോയി എങ്കിലും ശേഷിച്ച 16 കേസുകളിലായി 14 വര്‍ഷത്തെ തടവും അതിനുശേഷം 45 വര്‍ഷത്തെ ജീവപര്യന്തവും ആനന്ദിന് ഈ കഴിഞ്ഞ സെപ്റ്റംബര്‍ 1ന് കോടതി വിധിച്ചു.
ഇതിനുപുറമേ ന്യൂയോര്‍ക്കിലും, ഡല്ലാസിലും അന്വേഷണം നടക്കുന്ന പീഡന കേസുകള്‍ വേറയുമുണ്ട്. 1999ല്‍ അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍' എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനായിട്ടായിരുന്നു ആനന്ദ് തന്റെ കരിയര്‍ ആരംഭിച്ചത്.












Click it and Unblock the Notifications