മുസ്ളീം വിഭാഗങ്ങള്‍ മോഡിയോടടുക്കുന്നു
ഗുജറാത്തിലെ പരമ്പരാഗത മുസ്‌ളീംവിഭാഗങ്ങള്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയോടടുക്കുന്നു. അതിന് തെളിവായി മോഡിക്ക് വോട്ടുചെയ്‌തെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മതനേതാവ് തന്നെ രംഗത്തെത്തി. ഗുജറാത്തിലെ ജമാഅത്ത് പ്രവര്‍ത്തകരില്‍ പലരും മോഡിക്ക് വോട്ടു ചെയ്‌തെന്ന് ജമാഅത്ത് ഉലമ ഇ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ്മൂദ് മദനി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തിലെ മുസ്‌ളീം വിഭാഗം സാമ്പത്തികശേഷിയുള്ളവരാണ്. ഗുജറാത്തിലേക്കാളും നിരപരാധികളായ മുസ്‌ളീംകള്‍ മഹാരാഷ്ട്രയിലെ ജയിലുകളിലാണുള്ളത്. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനത്തിലും മറ്റു സംസ്ഥാനങ്ങളാണ് മുന്നില്‍. ഇത് നിഷേധിക്കാനാവാത്ത വസ്തുതയാണ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗുജറാത്തിനേയും മോഡിയേയും തള്ളാതെ മദനി പറഞ്ഞു.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ബിജെപി എടുത്തിട്ടില്ല. പിന്നെ എന്തിന് ഇക്കാര്യത്തില്‍ തങ്ങള്‍ അഭിപ്രായം പറയണമെന്ന് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ പിന്തുണക്കുമോ എന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദില്ലി പ്രവേശത്തിന് തടയിടാനാണ് കേന്ദ്രസര്‍ക്കാര്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.
കുടുംബാംഗങ്ങളെ കാണണമെന്ന അന്ത്യാഭിലാഷം അനുവദിക്കാതെ അദ്ദേഹത്തെ തൂക്കിലേറ്റിയത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്്. ഹൈന്ദവ തീവ്രവാദത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പരാമര്‍ശത്തേയും മദനി വിമര്‍ശിച്ചു. വര്‍ഷങ്ങളായി ജിഹാദി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദം ഇസ്‌ളാമിക നിറംചേര്‍ത്താണ് പ്രചരിച്ചിരുന്നത്. അന്നതാരും എതിര്‍ത്തില്ല. അതും ഷിന്‍ഡേയുടെ പ്രസ്താവനയും ഒരേപോലെ വിമര്‍ശിക്കപ്പെടേണ്ടതാണ് മദനി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications