പൂവാലന്മാരെ ഇടിച്ചുനിരത്തിയ അമൃതയ്‌ക്കെതിരേ കേസ്

അമൃതയും കുടുംബവും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മൂക്കിന്റെ എല്ല് തകര്‍ന്നുവെന്നാണ് പരാതിയിലുള്ളത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബേക്കറി ജങ്ഷനടുത്തുവെച്ച് ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഔദ്യോഗിക വാഹനത്തിലെത്തിയവര്‍ അമൃതയെയും കുടുംബത്തെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു. പിതാവിനെ ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ അമൃത തിരിച്ചടിയ്ക്കുകയായിരുന്നു.
ആക്രമിക്കുമ്പോള്‍ മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഐടി അറ്റ് സ്‌കൂളിലെ ദിവസവേതന ജീവനക്കാരനായ മനോജും ഡ്രൈവര്‍ അനൂപുമാണ് അറസ്റ്റിലായത്. മൂന്നാമത്തെയാളെ കുറിച്ച് യാതൊരു വിവരവുമില്ല. യുവാക്കളെ ഒറ്റയ്ക്ക് നേരിട്ട അമൃതയെ കേരളം മുഴുവന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അമൃതയ്‌ക്കെതിരേ കേസെടുത്തതിനെതിരേ ശക്തമായ വികാരം ഉയര്‍ന്നിട്ടുണ്ട്. എന്ത് കാരണം കൊണ്ടാണെങ്കിലും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടാണ് കോടതിക്കുള്ളത്.












Click it and Unblock the Notifications